കാനഡ മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള അഗ്രി-ഫുഡ് ഇന്റസ്ട്രി ഇമിഗ്രേഷന്‍ പൈലറ്റ് നടപ്പിലാക്കുന്നു; വിദേശത്ത് നിന്നുമുള്ള അഗ്രി-ഫുഡ് വര്‍ക്കേര്‍സിന് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പാത്ത്‌വേ; ലക്ഷ്യം ഈ രംഗത്തെ കടുത്ത തൊഴിലാളിക്ഷാമം പരിഹരിക്കല്‍

കാനഡ മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള  അഗ്രി-ഫുഡ് ഇന്റസ്ട്രി ഇമിഗ്രേഷന്‍ പൈലറ്റ് നടപ്പിലാക്കുന്നു; വിദേശത്ത് നിന്നുമുള്ള അഗ്രി-ഫുഡ് വര്‍ക്കേര്‍സിന് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പാത്ത്‌വേ; ലക്ഷ്യം ഈ രംഗത്തെ കടുത്ത തൊഴിലാളിക്ഷാമം പരിഹരിക്കല്‍
മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള അഗ്രി-ഫുഡ് ഇന്റസ്ട്രി ഇമിഗ്രേഷന്‍ പൈലറ്റ് നടപ്പിലാക്കാന്‍ കാനഡ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിലൂടെ വിദേശത്ത് നിന്നുമുള്ള അഗ്രി-ഫുഡ് വര്‍ക്കേര്‍സിന് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പാത്ത്‌വേയാണ് പ്രദാനം ചെയ്യുന്നത്. കാനഡയിലെ അഗ്രി-ഫുഡ് മേഖലയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് വേണ്ടിയുള്ള പൈലറ്റാണിതെന്നാണ് കനേഡിയന്‍ ഗവണ്‍മെന്റ് വ്യക്തമാക്കുന്നത്. 2019ലേക്കുള്ള ബഡ്ജറ്റ് മാര്‍ച്ച് 19ന് പുറത്ത് വിട്ടപ്പോഴാണ് ഗവണ്‍മെന്റ് ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

കാനഡയുടെ ഭക്ഷ്യ വസ്തുക്കളുടെ കയറ്റമതി ടാര്‍ജറ്റ് പ്രാവര്‍ത്തികമാക്കുന്നതിനായി അഗ്രി-ഫുഡ് മേഖലയിലെ തൊഴിലാളി ക്ഷാമം വിദേശത്ത് നിന്നുമുള്ള കാര്‍ഷിക തൊഴിലാളികളെയെത്തിച്ച് പരിഹരിക്കുന്നതിനാണ് പുതിയ പൈലറ്റിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ ഫുള്‍ ടൈം, നോണ്‍ സീസണല്‍ അഗ്രികല്‍ച്ചര്‍ വര്‍ക്കര്‍മാര്‍ക്ക് പിആറിനുള്ള പാത്ത് വേ പ്രദാനം ചെയ്യുമെന്നും ഇതിലൂടെ കനേഡിയന്‍ ഗവണ്‍മെന്റ് വിശദീകരിക്കുന്നു.

ഇതിനായുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ പദ്ധതികളെ ദി കനേഡിയന്‍ മീറ്റ് കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മീറ്റ് പോക്കര്‍മാര്‍, മീറ്റ് പ്രൊസസര്‍മാര്‍, എക്യുപ്‌മെന്റ് സപ്ലയര്‍മാര്‍ എന്നിവരുടെ 2750 ഒഴിവുകള്‍ നികത്തണമെന്ന് തങ്ങള്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് കൗണ്‍സില്‍ വെളിപ്പെടുത്തുന്നത്.കാനഡയില്‍ നിന്നുള്ളവരെ നിയമിക്കുന്നതിലൂടെ ഇത്തരം ഒഴിവുകള്‍ നികത്താനാവുന്നില്ലെന്നും കൗണ്‍സില്‍ എടുത്ത് കാട്ടുന്നു.

കടുത്ത തൊഴിലാളിക്ഷാമം അഗ്രി-ഫുഡ് സെക്ടറിലുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കിയ കാനഡയിടെ അഗ്രി-ഫുഡ് എക്കണോമിക് സ്ട്രാറ്റജി ടേബിള്‍ റിപ്പോര്‍ട്ട് എടുത്ത് കാട്ടിയിരുന്നത്. കാനഡയിലെ പെര്‍മനന്റ് ഇമിഗ്രേഷന്‍, ടെംപററി ഫോറിന്‍ വര്‍ക്കേര്‍സ് പ്രോഗ്രാമുകളിലൂടെ വിദേശത്ത് നിന്നും കഴിവുള്ളവരെ കൊണ്ട് വന്ന് നിയമിച്ച് ഇത്തരം ഒഴിവുകള്‍ നികത്തണമെന്നും ഈ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കാനഡയിലെ അഗ്രികര്‍ച്ചര്‍ ആന്‍ഡ് അഗ്രി-ഫുഡ് സിസ്റ്റം സമ്പദ് വ്യവസ്ഥയിലേക്ക് 111 ബില്യണ്‍ ഡോളറാണ് സംഭാവന ചെയ്യുന്നത്. ദിവസത്തില്‍ ഈ മേഖലയില്‍ നിന്നും 304 മില്യണ്‍ ഡോളറാണ് സമ്പദ് വ്യവസ്ഥയിലേക്കെത്തുന്നത്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഇമിഗ്രേഷന്‍ ഡിവിഷനായ ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ ഈ പൈലറ്റിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Other News in this category4malayalees Recommends