മധുരരാജയുടെ ക്ലൈമാക്‌സ് സീനിനിടെ മമ്മൂക്കയുടെ കൈ പൊള്ളി ; എന്നിട്ടും അനങ്ങാതെ നിന്നു ; വൈശാഖ്

മധുരരാജയുടെ ക്ലൈമാക്‌സ് സീനിനിടെ മമ്മൂക്കയുടെ കൈ പൊള്ളി ; എന്നിട്ടും അനങ്ങാതെ നിന്നു ; വൈശാഖ്
പോക്കിരി രാജയ്ക്ക് പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധുരരാജ എത്തുന്നത്. ചിത്രത്തിനെ കുറിച്ച് സംവിധായകന്‍ വൈശാഖ് പറയുന്നതിങ്ങനെയാണ്

' മമ്മൂട്ടിയെന്ന നടനെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയ ഒരു ചിത്രം കൂടിയാണ് മധുരരാജ. പേരമ്പിന് ശേഷം മലയാളികള്‍ മമ്മൂട്ടിയെ കാണുന്നത് മധുരരാജയിലാണ്. പേരന്‍പില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ചിത്രമാണ് മധുരരാജ. ഒരു നടനെന്ന നിലയിലുള്ള മമ്മൂക്കയുടെ പൂര്‍ണതയാണ് ഇത് വ്യക്തമാക്കുന്നത് , വൈശാഖ് പറഞ്ഞു.

പോക്കിരിരാജയില്‍ നിന്ന് വ്യത്യാസമുണ്ട് ചിത്രത്തിന്. പത്തുവര്‍ഷത്തിന് ശേഷം സംഭവിക്കുന്ന സിനിമയായതിനാല്‍ കഥാപാത്രം വ്യത്യസ്ഥത പുലര്‍ത്തേണ്ടിയിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം മറക്കാനാവാത്ത നിരവധി നല്ല മുഹൂര്‍ത്തങ്ങളുണ്ടായി. ക്ലൈമാക്‌സ് ഷൂട്ടിങ്ങിനിടെ തീപ്പൊരി തെറിച്ച് വീണ് മമ്മൂക്കയുടെ കൈ പൊള്ളി. ആ ഭാഗം ഉരുകിയിട്ടും മമ്മൂക്ക അനങ്ങിയില്ല. ഷോട്ട് തീരും വരെ അനങ്ങാതെ നിന്നു. ലൊക്കേഷന്‍ വിശേഷം പങ്കുവച്ച് വൈശാഖ് പറഞ്ഞു.

Other News in this category4malayalees Recommends