പ്രൊഫൈല്‍ ചിത്രം മമ്മൂട്ടിയുടേതാക്കി നടന്‍ ഷൈന്‍ ടോം; തെറിവിളിയുമായി മോഹന്‍ലാല്‍ ആരാധകന്‍; ഒടുവില്‍ താരം മറുപടി നല്‍കി

പ്രൊഫൈല്‍ ചിത്രം മമ്മൂട്ടിയുടേതാക്കി നടന്‍ ഷൈന്‍ ടോം; തെറിവിളിയുമായി മോഹന്‍ലാല്‍ ആരാധകന്‍; ഒടുവില്‍ താരം മറുപടി നല്‍കി
തന്റെ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ ചിത്രം മമ്മൂട്ടിയുടേതാക്കിയ യുവനടന്‍ ഷൈന്‍ ടോം ചാക്കോയുടെ ഇന്‍ബോക്‌സില്‍ മോഹന്‍ലാല്‍ ആരാധകന്റെ കലിപ്പ്. ഇക്കാര്യം നടന്‍ തന്നെയാണ് പുറത്തു വിട്ടത്. മമ്മൂട്ടിയെ അധിക്ഷേപിച്ചുള്ള ആരാധകന്റെ മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചായിരുന്നു ഷൈന്‍ ടോമിന്റെ കുറിപ്പ്.

ഷൈന്‍ ടോമിന്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട സുഹൃത്തേ , ആദ്യം തന്നെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം... ഞാന്‍ ചെറുപ്പം മുതല്‍ക്കേ തന്നെ ഒരു കടുത്ത ലാലേട്ടന്‍ ആരാധകന്‍ ആണ്...ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല...നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തനിക് എന്തേലും നഷ്ടം വന്നിട്ടുണ്ടെങ്കില്‍ അത് നീ ഒറ്റക് ഇരുന്നങ്ങോട്ടു സഹിച്ചോളൂ...നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്... ഞാന്‍ ലാലേട്ടനെ ആരാധിക്കാന്‍ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്‌നേഹിക്കുവാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല... ആ സ്‌നേഹത്തിനു നിന്നെക്കാള്‍ പഴക്കമുണ്ട്...അതുപോലെ തന്നെ എനിക്ക് മമ്മൂക്കയോട് ഉള്ള സ്‌നേഹം മമ്മൂക്ക എന്ന വ്യക്തിയോടും കൂടിയാണ്...ഞാന്‍ ഒന്നില്‍ കൂടുതല്‍ സിനിമകള്‍ മമ്മൂക്കയുടെ കൂടെ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്...അതുകൊണ്ട് തന്നെ പറയാം മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്‌നേഹത്തെയും കുറിച്ച്...ഞാന്‍ ആ വ്യക്തിയെ സ്‌നേഹിക്കുന്നു ബഹുമാനിക്കുന്നു...അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും...ആ സ്‌നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും...പിന്നെ എന്റെ സിനിമകള്‍ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം...അതിനെ നിനക്കു വിമര്‍ശിക്കാം എന്തു വേണോ ചെയ്യാം... അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാന്‍ വരല്ലേ...Other News in this category4malayalees Recommends