കാണിക്ക ഇടരുതെന്ന് പറഞ്ഞതാര് ? സ്ത്രീകളെ അക്രമിച്ചത് ആര് ; സര്‍ക്കാര്‍ ശബരിമല സംരക്ഷണത്തിന് ഒപ്പമാണെന്ന് പിണറായി

കാണിക്ക ഇടരുതെന്ന് പറഞ്ഞതാര് ? സ്ത്രീകളെ അക്രമിച്ചത് ആര് ; സര്‍ക്കാര്‍ ശബരിമല സംരക്ഷണത്തിന് ഒപ്പമാണെന്ന് പിണറായി
ശബരിമല സംരക്ഷണത്തിനൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സംരക്ഷിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പിണറായി പത്തനംതിട്ടയില്‍ പറഞ്ഞു. എന്നാല്‍ ശബരിമല വിഷയത്തില്‍ പലരും തെറ്റിദ്ധാരണ പരത്തുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി.

കാണിക്കയിടരുതെന്ന് പറഞ്ഞത് ആരാണ്. സ്ത്രീകളെ ആക്രമിച്ചത് ആരാണ് ? ഇതിന്റെ എല്ലാം പിന്നില്‍ സംഘപരിവറായിരുന്നു. ശബരിമല ഉത്സവം തകര്‍ക്കാനായിരുന്നു സംഘപരിവാറിന്റെ ലക്ഷ്യം. എന്നാല്‍ സംഘപരിവാറിന്റെ അജണ്ട പൊളിഞ്ഞുവെന്നും പിണറായി പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനം മുടക്കാന്‍ ചിലര്‍ ശ്രമം നടത്തിയപ്പോള്‍ സര്‍ക്കാര്‍ അത് തടഞ്ഞു. ദേവസ്വം ബോര്‍ഡില്‍ കുറവു വന്ന തുക സര്‍ക്കാര്‍ നല്‍കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി .

Other News in this category4malayalees Recommends