മെല്‍ബണിലെ നിശാക്ലബിന് സമീപം വെടിവെപ്പ് ; നാലു പേര്‍ക്ക് പരിക്ക് ; രണ്ടുപേരുടെ നില ഗുരുതരം

മെല്‍ബണിലെ നിശാക്ലബിന് സമീപം വെടിവെപ്പ് ; നാലു പേര്‍ക്ക് പരിക്ക് ; രണ്ടുപേരുടെ നില ഗുരുതരം
മെല്‍ബണിലെ നിശാക്ലബിന് പുറത്തുണ്ടായ വെടിവയ്പ്പില്‍ നാലു പേര്‍ക്ക് പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

മോട്ടോര്‍ സൈക്കിള്‍ റൈസിങ് സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കില്ലെന്നാണ് കരുതുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ മെല്‍ബണില്‍ നാലിടങ്ങളിലായി വ്യത്യസ്ത ദിവസങ്ങളില്‍ സമാന രീതിയില്‍ ആക്രമണങ്ങളുണ്ടായിരുന്നു. ഇതില്‍ രണ്ടു സംഭവങ്ങള്‍ക്ക് പിന്നിലും ഗുണ്ടാ സംഘങ്ങളായിരുന്നു.

Other News in this category4malayalees Recommends