അമ്മയുടെ ക്രൂര മര്‍ദ്ദനം;3വയസ്സുകാരന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ സംഘം; തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍

അമ്മയുടെ ക്രൂര മര്‍ദ്ദനം;3വയസ്സുകാരന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ സംഘം; തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍

ആലുവയില്‍ അമ്മയുടെ ക്രൂര മദ്ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മൂന്നു വയസ്സുകാരന്റെ നില അതീവ ഗുരുതരം.കുട്ടിയുടെ തലച്ചോറിനേറ്റ പരിക്ക് അതീവ ഗുരുതരമാണെന്നും തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍.ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശികളുടെ മൂന്നു വയസ്സുകാരന്‍ മകനെ തലക്ക് ഗുരുതരമായ പരിക്കേറ്റതിനെത്തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കുഞ്ഞിന്റെ പരിക്കുകള്‍ സംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലായിരുന്നു.ടെറസില്‍ നിന്നും വീണു പരിക്ക് പറ്റി എന്നായിരുന്നു ആദ്യം വീട്ടുകാര്‍ പറഞ്ഞത്.എന്നാല്‍ പിന്നീട് കുട്ടി ക്രൂരമായി പീഡനമേറ്റത് പിനീട് കണ്ടെത്തി.പിതാവായിരുന്നു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.തുടര്‍ന്ന് അടിയന്തിര ശാസ്ത്രക്രിയക്കും കുട്ടിയെ വിധേയനാക്കി .കുഞ്ഞിന്റെ പൃഷ്ട ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്,മാത്രമല്ല കാലുകളില്‍ മുറിവേറ്റ പാടുകളും കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തരെയും പോലീസിനെയും അറിയിക്കുകയായിരുന്നു.ഒടുവില്‍ താന്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് 'അമ്മ തുറന്നു പറഞ്ഞു.സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.വധശ്രമം ചുമത്തി യാണ് കേസ്സെടുത്തിരിക്കുന്നത്.മാത്രമല്ല ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ്സെടുത്തിട്ടുണ്ട്.Related News

Other News in this category4malayalees Recommends