കില്ലര്‍ പെന്‍ഡ്രൈവ് ഉപയോഗിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി ന്യൂയോര്‍ക്കില്‍ നശിപ്പിച്ചത് 59 കമ്പ്യൂട്ടറുകള്‍ ; ഇനി പത്തുവര്‍ഷം അഴിയെണ്ണണം ; ഒപ്പം പിഴയും

കില്ലര്‍ പെന്‍ഡ്രൈവ് ഉപയോഗിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി ന്യൂയോര്‍ക്കില്‍ നശിപ്പിച്ചത് 59 കമ്പ്യൂട്ടറുകള്‍ ; ഇനി പത്തുവര്‍ഷം അഴിയെണ്ണണം ; ഒപ്പം പിഴയും
യുഎസ്ബി കില്ലര്‍ എന്ന പേരിലുള്ള പെന്‍ഡ്രൈവ് ഉപയോഗിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി തകര്‍ത്തത് ന്യൂയോര്‍ക്കിലെ ഒരു കോളേജിലെ 59 കമ്പ്യൂട്ടറുകളോളം. യുഎസ്ബി കില്ലര്‍ പെന്‍ഡ്രൈവ് ആമസോണില്‍ നിന്നും വാങ്ങാനാകും. ഇതുപയോഗിച്ച് 27 കാരനായ വിശ്വനാഥ് അകുതോട്ട 51209 ഡോളര്‍ വിലവരുന്ന ഉപകരണമാണ് കേടാക്കിയത്. ഇതു നന്നാക്കാന്‍ അഞ്ചു ലക്ഷത്തിലധികം തുക ചിലവാകും. ഇതു നല്‍കാന്‍ തയ്യാറായെങ്കിലും ഇയാള്‍ക്ക് പത്തുവര്‍ഷം തടവുശിക്ഷ ലഭിച്ചു.

ന്യൂയോര്‍ക്കിലെ സെന്റ് റോസ് കോളേജില്‍ ഫെബ്രുവരി 14നാണ് സംഭവം. യുഎസ്ബി കില്ലറുപയോഗിച്ച് കമ്പ്യൂട്ടര്‍ കേടാക്കുന്ന ദൃശ്യം വിശ്വനാഥ് പകര്‍ത്തിയിരുന്നു. ഞാന്‍ ഇയാളെ കൊല്ലാന്‍ പോകുന്നുവെന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. നശിപ്പിച്ച ശേഷം ഇതു ചത്തു, അതു പോയി എന്നും പറയുന്നു. ചെയ്യാനുള്ള കാരണം വ്യക്തമല്ല.

സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന യുഎസ്ബി കില്ലര്‍ തമ്പ് ഡ്രൈവ് ഓണ്‍ലൈനില്‍ സുലഭമാണ്. ഈ പെന്‍ഡ്രൈവ് കമ്പ്യൂട്ടറില്‍ ബന്ധിപ്പിക്കുന്നതോടെ വൈദ്യുതി അതിലേക്ക് പ്രവേശിക്കുകയും ഉടനെ ആ വൈദ്യുതി തിരിച്ച് യുഎസ്ബി സ്ലോട്ടിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഇതോടെ ബന്ധപ്പെട്ട ഭാഗം കേടാകുന്നു. 59 കമ്പ്യൂട്ടറുകളാണ് വിശ്വനാഥ് നശിപ്പിച്ചത്. എല്ലാ ഉപകരണങ്ങളും സെന്റ് റോസ് കോളേജിന്റെ ഉടമസ്ഥതയിലാണ് . പത്തുവര്‍ഷം പ്രതി ജയില്‍ ശിക്ഷ അനുഭവിക്കണം .ഒപ്പം 250000 ഡോളര്‍ അതായത് 1.73 കോടി രൂപ പിഴയും വിധിച്ചു.

Other News in this category4malayalees Recommends