അവര്‍ നല്ല ബോധത്തോടെയാണ് എന്നെ സമീപിച്ചിട്ടുള്ളത്,അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ നിര്‍ബന്ധിച്ചിട്ടുമില്ല;സായി പല്ലവി പറയുന്നു

അവര്‍ നല്ല ബോധത്തോടെയാണ് എന്നെ സമീപിച്ചിട്ടുള്ളത്,അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ നിര്‍ബന്ധിച്ചിട്ടുമില്ല;സായി പല്ലവി പറയുന്നു

മലയാളത്തില്‍ പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സായി പല്ലവി. താരത്തിന്റെ ഏറ്റവും പുതിയ മലയാളം സിനിമ അതിരന്‍ തീയറ്ററുകളില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്.മലയാളികള്‍സായിപല്ലവി എന്ന നടിയെ വളരെയധികം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവ് തന്നെയായാണ് പ്രേമവും കലിയുമൊക്കെ ആളുകള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതും അതൊക്കെ കഴിഞ്ഞ് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോള്‍ പുറത്തിറങ്ങിയ അതിരന്‍ അവര്‍ അത്രയും ആവേശത്തോടെ ഹൃദയത്തിലേറ്റിയതും.അതിരനിലെ നിത്യ എന്ന കഥാപാത്രത്തെ ഏറെ ഇഷ്ട്ടപ്പെടുന്നതിനോടൊപ്പം മലയാളത്തിലെ മികച്ച വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും താരം പറയുന്നു.പ്രേമേത്തിലെ മലര്‍ മിസ്സിനെപ്പോലെ ഒരുപാടു കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ച് വന്നാല്‍ ആര്‍ക്കായാലും ബോറടിക്കും,അതിനാല്‍ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളാണ് താല്പര്യമെന്നാണ് താരം പറയുന്നത്.
കൂടാതെ തന്നെ സമീപിക്കുന്ന സംവിധായകര്‍ ആരും തന്നെ തന്റെ അഭിനയത്തെ അസ്വസ്തമായേക്കാവുന്ന യാതൊന്നും അവര്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സായി പല്ലവി കൂട്ടിച്ചേര്‍ത്തു.റൗഡി ബേബിയിലെ ഗാന രംഗം ചിത്രീകരിക്കുന്ന സമയത്ത് ഒരുപാട് കഷ്ടപ്പെട്ടാണ് നൃത്ത ചുവടുകള്‍ വെച്ചതെന്നും എല്ലാവരും പൂര്‍ണ്ണമായും പിന്തുണ നല്‍കിയെന്നും തരാം പറയുന്നു

Related News

Other News in this category4malayalees Recommends