യുപിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ സഹായം തേടും ; എ കെ ആന്റണി

യുപിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ സഹായം തേടും ; എ കെ ആന്റണി
യുപിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ സഹായം തേടുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണയ്ക്കായി ആവശ്യം വന്നാല്‍ പ്രീ പോള്‍ സഖ്യത്തിന് പുറത്തുള്ള പാര്‍ട്ടികളുടെ സഹായം തേടുമെന്നും ആന്റണി വ്യക്തമാക്കി.

മോദിയുടെ നാടകം കാണാന്‍ കേരളത്തില്‍ ആരും ടിക്കെറ്റടുത്ത് കയറില്ല. കേരളത്തില്‍ നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കും. ശബരിമല കലാപഭൂമിയാക്കിയതില്‍ പിണറായിയും മോദിയും ഒരേ പോലെ കുറ്റക്കാരാണ്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് യുഡിഎഫാണെന്ന് ആന്റണി പറഞ്ഞു. ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പറയുന്ന മോദി മമ്മൂട്ടിയേക്കാളും അമിതാഭ് ബച്ചനെക്കാളും മികച്ച നടനെന്നും ആന്റണി പറഞ്ഞു.

Other News in this category4malayalees Recommends