കാന്‍ ഫെസ്റ്റിവലില്‍ എത്തിയത് നോമ്പ് എടുത്ത് ; റഹ്മാന് ഇഫ്താര്‍ ഒരുക്കി അധികൃതര്‍

കാന്‍ ഫെസ്റ്റിവലില്‍ എത്തിയത് നോമ്പ് എടുത്ത് ; റഹ്മാന് ഇഫ്താര്‍ ഒരുക്കി അധികൃതര്‍
ഫ്രാന്‍സിലെ കാന്‍ ചലച്ചിത്ര മേളയില്‍ ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന് ഇഫ്താര്‍ ഒരുക്കി അധികൃതര്‍. കാനില്‍ ചടങ്ങിന് എത്തിയപ്പോഴും റഹ്മാന്‍ നോമ്പെടുത്തിരുന്നു. നോമ്പ് അവസാനിപ്പിച്ച ശേഷം 9 മണിയോടെ ഭക്ഷണം കഴിക്കുന്ന ചിത്രം അദ്ദേഹം ഇന്‍സ്റ്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്തു.

8.51ന് കാനില്‍ നിന്നുള്ള ഇഫ്താര്‍ എന്ന അടിക്കുറിപ്പോടെയാണ് റഹ്മാന്‍ ചിത്രം പങ്കുവച്ചത്. റഹ്മാന്‍ സംവിധാനം ചെയ്ത ഇന്ത്യയുടെ ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ചിത്രമായ ലേ മസ്‌കിന്റെ പ്രചാരണാര്‍ത്ഥമാണ് അദ്ദേഹം കാനിലെത്തിയത്. കടുത്ത മത വിശ്വാസിയാണ് എ ആര്‍ റഹ്മാന്‍. പ്രാര്‍ത്ഥനകള്‍ തന്നെ പല തെറ്റുകളില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

Other News in this category4malayalees Recommends