മന്‍മോഹന്‍സിങ്ങിനെ പരിഹസിച്ചിരുന്ന മോദിയെ ഇന്ന് രാജ്യം മുഴുവന്‍ കളിയാക്കുന്നു ; രാഹുല്‍ഗാന്ധി

മന്‍മോഹന്‍സിങ്ങിനെ പരിഹസിച്ചിരുന്ന മോദിയെ ഇന്ന് രാജ്യം മുഴുവന്‍ കളിയാക്കുന്നു ; രാഹുല്‍ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നത് അദ്ദേഹം ഒറ്റയ്ക്കാണ് ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ്. യഥാര്‍ത്ഥത്തില്‍ ജനങ്ങളാണ് ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പഞ്ചാബിലെ ബര്‍ഗരിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഫലിതമെന്നാണ് മോദി വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാജ്യം മൊത്തം മോദിയെ കളിയാക്കിക്കൊണ്ടിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

റഫാല്‍ കരാര്‍ സംബന്ധിച്ചും അഴിമതിയെ കുറിച്ചും മോദിയുമായി സംവാദത്തിന് എപ്പോഴും തയ്യാറാണ്. നോട്ട് നിരോധനം പോലുള്ള മണ്ടത്തരം രാജ്യത്തിന്റെ സാമ്പത്തിക നില തന്നെ തകര്‍ത്തെന്നും രാഹുല്‍ പറഞ്ഞു.

Other News in this category4malayalees Recommends