എന്‍ഡിഎ ശക്തികാട്ടി ; 26 ന് മോദി സത്യപ്രതിജ്ഞ ചെയ്‌തേക്കും ; അമിത് ഷാ മന്ത്രിസഭയിലെ രണ്ടാമനാകും

എന്‍ഡിഎ ശക്തികാട്ടി ; 26 ന് മോദി സത്യപ്രതിജ്ഞ ചെയ്‌തേക്കും ; അമിത് ഷാ മന്ത്രിസഭയിലെ രണ്ടാമനാകും
എകസിറ്റ് പോള്‍ ഫലം സത്യമായി. വലിയ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചിരിക്കുന്ന നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കങ്ങളെല്ലാം തുടങ്ങി കഴിഞ്ഞു. ഈ മാസം 26 ന് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് ദേശീയ തലത്തില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍. 2014 ലും മേയ് 26 നായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവനില്‍ തയ്യാര്‍ ചെയ്ത പ്രത്യേക വേദിയിലായിരുന്നു സത്യപ്രതിജ്ഞ.

വീണ്ടും ഭരണമുറപ്പിച്ചതോടെ ബിജെപി പാര്‍ലമെന്ററി സമിതി ഇന്ന് വൈകിട്ട് യോഗം ചേരും. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു ചേരുന്ന യോഗത്തില്‍ നരേന്ദ്ര മോദി പ്രസംഗിക്കും. അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ബിജെപിയെ ജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പാര്‍ട്ടി പ്രമേയം പാസാക്കുമെന്നും.

നിലവില്‍ 542 സീറ്റുകളില്‍ 342 ലും എന്‍ഡിഎ ആണ് ലീഡ് ചെയ്യുന്നത്. 99എണ്ണത്തില്‍ യുപിഎ ലീഡ് ചെയ്യുമ്പോള്‍ 79 സീറ്റില്‍ മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നു. രാജ്യത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യുപിഎ സഖ്യത്തിന് ഏറ്റവുമധികം സീറ്റ് നല്‍കിയത് കേരളമാണെന്ന പ്രത്യേകതയുണ്ട്. കേരളത്തിലെ 20 സീറ്റുകളില്‍ 19 ലും കോണ്‍ഗ്രസാണ് മുന്നിട്ടു നില്‍ക്കുന്നത്. ഒന്നില്‍ മാത്രമാണ് എല്‍ഡിഎഫ് .

Other News in this category



4malayalees Recommends