എന്‍എച്ച്എസിന് ബ്രെക്‌സിറ്റിന് ശേഷം ആഴ്ചയില്‍ 350 മില്യണ്‍ പൗണ്ട്; വ്യാജപ്രചാരണം നടത്തി ബോറിസ് അടക്കമുള്ളവര്‍ വഞ്ചിച്ചു; ആരോപണവുമായി കോടതി കയറി റിമെയിനര്‍മാര്‍; കേസ് നടത്താനായി ക്രൗഡ് ഫണ്ടിംഗിലൂടെ രണ്ട് ലക്ഷം പൗണ്ട് സമാഹരിച്ചു

എന്‍എച്ച്എസിന് ബ്രെക്‌സിറ്റിന് ശേഷം ആഴ്ചയില്‍ 350 മില്യണ്‍ പൗണ്ട്; വ്യാജപ്രചാരണം നടത്തി ബോറിസ് അടക്കമുള്ളവര്‍ വഞ്ചിച്ചു; ആരോപണവുമായി കോടതി കയറി റിമെയിനര്‍മാര്‍; കേസ് നടത്താനായി ക്രൗഡ് ഫണ്ടിംഗിലൂടെ രണ്ട് ലക്ഷം പൗണ്ട് സമാഹരിച്ചു
ബ്രെക്‌സിറ്റിന്റെ പേരില്‍ വ്യാജപ്രചാരണം നടത്തി ജനത്തെ വഞ്ചിച്ചുവെന്ന പേരില്‍ ബോറിസ് ജോണ്‍സണ്‍ അടക്കമുള്ള ബ്രെക്‌സിറ്റര്‍മാരെ കോടതി കയറ്റാന്‍ ഒരുങ്ങുകയാണ് റിമെയ്‌നര്‍മാര്‍. യുകെ ആഴ്ച തോറും യൂറോപ്യന്‍ യൂണിയനായി 350 മില്യണ്‍ പൗണ്ട് നല്‍കേണ്ടി വരുന്നുണ്ടെന്നും എന്നാല്‍ രാജ്യം ബ്രെക്‌സിറ്റിലൂടെ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതോടെ ഈ തുക എന്‍എച്ച്എസിലേക്ക് തിരിച്ച് വിട്ട് എന്‍എച്ച്എസിന്റെ സ്ഥിതി മെച്ചപ്പെടുത്താമെന്നുമുള്ള വാഗ്ദാനം പൊള്ളയായിരുന്നുവെന്ന് ആരോപിച്ചാണ് ബ്രെക്‌സിറ്റര്‍മാര്‍ക്കെതിരെ റിമെയിനര്‍മാര്‍ കോടതി കയറിയിരിക്കുന്നത്.

ഈ കേസില്‍ ബോറിസിനെ അടക്കമുള്ള നേതാക്കളെ കോടതിയിലേക്ക് വിചാരണക്ക് വിളിച്ച് വരുത്താനാവുമോ എന്ന കാര്യത്തില്‍ ഒരു ജഡ്ജ് ഇന്ന് തീരുമാനമെടുക്കുന്നതാണ്. ഈ കേസ് നടത്തിക്കുന്നതിനായി ക്രൗഡ് ഫണ്ടിംഗിലൂടെയാണ് റിമെയിനര്‍മാര്‍ പണം സ്വരൂപിച്ചിരിക്കുന്നത്. 2016ലെ യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തിന്റെ പ്രചാരണത്തിനിടയില്‍ ബ്രെക്‌സിറ്റര്‍മാര്‍ വ്യാജ വാഗ്ദാനം നടത്തിയെന്ന് ആരോപിച്ച് റിമെയിനര്‍മാര്‍ ക്രൗഡ് ഫണ്ടഡ് പ്രൈവറ്റ് പ്രോസിക്യൂഷനാണ് നടത്തുന്നത്.

ബ്രെക്‌സിറ്റ് നടന്നാല്‍ ആഴ്ചയില്‍ എന്‍എച്ച്എസിന് 350 മില്യണ്‍ പൗണ്ട് നല്‍കുമെന്ന വാഗ്ദാനം ആലേഖനം ചെയ്ത പ്രചാരണ ബസ് പോലും ബ്രെക്‌സിറ്റര്‍മാര്‍ 2016ല്‍ ലോഞ്ച് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ബോറിസ് തികച്ചും തെറ്റായ വാഗ്ദാനമായിരുന്നു നല്‍കിയിരുന്നതെന്ന് ആരോപിച്ച് നിയനടപടിയ്ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. മാര്‍കസ് ബോളാണ്. ഇക്കാര്യത്തില്‍ തന്നെ പിന്തുണയ്ക്കുന്നവരുടെ സഹായത്തോടെ രണ്ട് ലക്ഷം പൗണ്ട് സമാഹരിക്കാനും ബോളിന് സാധിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച വിചാരണം കഴിഞ്ഞ ചൊവ്വാഴ്ച വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിക്ക് മുന്നില്‍ ജഡ്ജ് മാര്‍ഗോട്ട് കോള്‍മാന് മുന്നില്‍ നടന്നിരുന്നു. ഇത് സംബന്ധിച്ച പബ്ലിക്ക് ഹിയറിംഗ് ഇന്ന് രാവിലെ പത്ത് മണിക്ക് നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സമന്‍സ് അപേക്ഷകള്‍ പരിഗണിച്ചിട്ടുമുമെന്നാണ് റിപ്പോര്‍ട്ട്. ഈ കേസില്‍ തനിക്ക് വേണ്ടി പോരാടുന്നതിനായി ബോറിസ് ഒരു ലീഗല്‍ ടീമിനെ സജ്ജമാക്കിയിരുന്നു. ആഡ്രിയന്‍ ഡര്‍ബിഷെയര്‍ ക്യുസിയും ബിസിഎല്‍ സോളിസിറ്റേര്‍സില്‍ നിന്നുള്ള ലോയര്‍മാരും അടങ്ങുന്ന ഈ ടീം കഴിഞ്ഞ ആഴ്ച കോടതിയിലെത്തിയിരുന്നു.

Other News in this category4malayalees Recommends