വെറും 17 ദിവസം കൊണ്ട് സുരേഷ് ഗോപി തൃശൂരിന്റെ പ്രിയങ്കരനായി ; വോട്ടില്‍ വര്‍ധന രണ്ട് ലക്ഷത്തോളം

വെറും 17 ദിവസം കൊണ്ട് സുരേഷ് ഗോപി തൃശൂരിന്റെ പ്രിയങ്കരനായി ; വോട്ടില്‍ വര്‍ധന രണ്ട് ലക്ഷത്തോളം
17 ദിവസമാണ് സുരേഷ് ഗോപിയ്ക്ക് തൃശൂരില്‍ പ്രചാരണം നടത്താനായത്. അവസാന നിമിഷമാണ് തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്ക് പോയതോടെ സുരേഷ് ഗോപിയ്ക്ക് തൃശൂരില്‍ മത്സരിക്കേണ്ടിവന്നത്. ആദ്യ ശ്രമം അത്ര മോശമായില്ലെന്നാണ് കണത്ത്. 293822 വോട്ടുകള്‍ നേടി. 2014 നെ അപേക്ഷിച്ച് 191141 വോട്ടുകള്‍ അധികം. പ്രതാപനാണ് തൃശൂരില്‍ വിജയിച്ചത്. രണ്ടാമത് എത്തിയ രാജാജി മാത്യുവിനേക്കാളും ഇരുപതിനായിരം വോട്ടിന്റെ കുറവു മാത്രമാണ് സുരേഷ് ഗോപിയ്ക്കുണ്ടായത്.

2014ല്‍ നാട്ടികയിലും പുതുക്കാടും മണലൂരുമാണ് ബിജെപിയ്ക്ക് വോട്ട് കിട്ടിയത്. ഇവിടങ്ങളില്‍ പതിനാറായിരത്തില്‍ ഏറെ വോട്ടാണ് ബിജെപിയ്ക്ക് കിട്ടിയത്. തൃശൂര്‍ നിയമസഭാ മണ്ഡലത്തിലാണ് വോട്ട് കുറഞ്ഞത്. അതേ മണ്ഡലത്തില്‍ സുരേഷ് ഗോപി രാജാജിയെ പിന്തള്ളി 37641 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. മിക്ക മണ്ഡലങ്ങളിലും നാല്‍പതിനായിരം വോട്ട് വീതം സുരേഷ് ഗോപിയ്ക്ക് കിട്ടി. ടിഎന്‍ പ്രതാപന് 415084 വോട്ടാണ് ലഭിച്ചത്.

യുഡിഎഫിന് 64107 വോട്ടും ബിജെപിയ്ക്ക് 191141 വോട്ടും വര്‍ദ്ധനവുണ്ടായപ്പോള്‍ എല്‍ഡിഎഫ് വോട്ടുകളില്‍ 67753 വോട്ടിന്റെ കുറവുണ്ടായി. എല്‍ഡിഎഫിന് തിരിച്ചടി നല്‍കാന്‍ സുരേഷ് ഗോപിയ്ക്കായെന്ന് ചുരുക്കം.

Other News in this category4malayalees Recommends