തെരേസ മേയ് മണിക്കൂറുകള്‍ക്കകം രാജി വച്ചേക്കും; ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും ഉടന്‍ നിര്‍ണായക പ്രസ്താവനയിറക്കും; കാരണം ബ്രെക്‌സിറ്റ് പ്ലാനിനോട് എംപിമാരുടെ എതിര്‍പ്പ് കനത്തതിനാല്‍; ജൂണ്‍ പത്തിന് തെരേസയുടെ പിന്‍ഗാമിയാകാനുള്ള ടോറികളുടെ മത്സരം ആരംഭിക്കും

തെരേസ മേയ് മണിക്കൂറുകള്‍ക്കകം രാജി വച്ചേക്കും; ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും ഉടന്‍ നിര്‍ണായക പ്രസ്താവനയിറക്കും; കാരണം ബ്രെക്‌സിറ്റ് പ്ലാനിനോട് എംപിമാരുടെ എതിര്‍പ്പ് കനത്തതിനാല്‍; ജൂണ്‍ പത്തിന് തെരേസയുടെ പിന്‍ഗാമിയാകാനുള്ള ടോറികളുടെ മത്സരം ആരംഭിക്കും
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും അല്‍പസമയത്തിനുള്ളില്‍ നിര്‍ണാകമായ ഒരു പ്രസ്താവനയിറക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വച്ച് പോകുന്നതിനുള്ള തിയതി തെരേസ മേയ് അധികം വൈകാതെ വ്യക്തമാക്കുന്നതായിരിക്കും. തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള ടൈംടേബിളും തെരേസ ഇതിന്റെ ഭാഗമായി വെളിപ്പെടുത്തുമെന്നാണ് സൂചന.

ഇത് പ്രകാരം ജൂണ്‍ പത്തിനായിരിക്കും ടോറി നേതൃസ്ഥാനത്തേക്കുള്ള മത്സരം ആരംഭിക്കുന്നത്. നിലവില്‍ ഡൗണിംഗ് സ്ട്രീറ്റിലുള്ള തെരേസ മേയ് ടോറി ബാക്ക്‌ബെഞ്ച് ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി വരുകയാണ്. തന്റെ ഏറ്റവും പുതിയ ബ്രെക്‌സിറ്റ് പ്ലാനിന് എതിരെ ടോറി എംപിമാരില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് തെരേസക്ക് മേല്‍ രാജി സമ്മര്‍ദം രൂക്ഷമായിരിക്കുന്നത്.യൂറോപ്യന്‍ യൂണിയനുമായി തെരേസ വിലപേശിയുണ്ടാക്കിയിരിക്കുന്ന ബ്രെക്‌സിറ്റ് കരാറിനെ പാര്‍ലിമെന്റ് ജനുവരിക്ക് ശേഷം മൂന്ന് പ്രാവശ്യമാണ് നിരസിച്ചിരിക്കുന്നത്.

ഇതിന് പുറമെ ലേബറുമായി ഈ വിഷയത്തിലുണ്ടാക്കാന്‍ ശ്രമിച്ചിരുന്ന ഔപചാരികമായ വിട്ട് വീഴ്ച നടത്താനുള്ള ഏറ്റവും അവസാനത്തെ തെരേസയുടെ ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജിയല്ലാതെ തെരേസക്ക് മുന്നില്‍ മറ്റൊരു മാര്‍ഗമില്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നത്.താന്‍ ബ്രെക്‌സിറ്റിനായി തയ്യാറാക്കിയിരിക്കുന്ന വിത്ത്ഡ്രാവല്‍ കരാര്‍ തെരേസ ഇന്ന് പ്രസിദ്ധീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ബില്ലിന് എംപിമാര്‍ പിന്തുണയേകി നിയമമായാല്‍ മാത്രമേ ഇതിലൂടെ ബ്രെക്‌സിറ്റ് നടപ്പിലാക്കാനാവൂം.

ഈ ബില്ലിനെ പാര്‍ലിമെന്റ് അംഗീകരിക്കുന്നതാണ് ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിനുള്ള അവസാന അവസരമായിട്ടാണ് പരിഗണിച്ച് വരുന്നത്.കസ്റ്റംസ് യൂണിയന്‍ അറേഞ്ച്‌മെന്റ്, മറ്റൊരു റഫറണ്ടം നടത്താന്‍ എംപിമാര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള അവസരം തുടങ്ങിയവയാണ് പുതിയ പ്ലാനിന്റെ ഭാഗമായി തെരേസ വാഗ്ദാനം ചെയ്ത് വരുന്നത്.ഇതിനെതിരെ നിരവധി ടോറികളാണ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.ഈ പ്ലാന്‍ തീര്‍ത്തും അനുചിതമാണെന്നും ഇതിനെ തങ്ങള്‍ ഒരിക്കലും പിന്തുണക്കില്ലെന്നുമാണ് ലേബര്‍ പാര്‍ട്ടി പ്രതികരിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends