ശബരിമല വിഷയം കൈകാര്യം ചെയ്തത് ശരിയായില്ല ; സര്‍ക്കാരിനെ വിമര്‍ശിച്ച് ബാലകൃഷ്ണപിള്ള

ശബരിമല വിഷയം കൈകാര്യം ചെയ്തത് ശരിയായില്ല ; സര്‍ക്കാരിനെ വിമര്‍ശിച്ച് ബാലകൃഷ്ണപിള്ള
ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. ഇത് എല്‍ഡിഎഫിന് ദോഷം ചെയ്തു. ഇതരമതസ്ഥരെയും ശബരിമല സ്വാധീനിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതും തിരിച്ചടിയായെന്ന് ബാലകൃഷ്ണ പിള്ള വ്യക്തമാക്കി.

വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരിമല പ്രശ്‌നം പരിഹരിക്കാനാകില്ല. എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എടുത്ത നിലപാടാണ് ശരി. വിശ്വാസ സംരക്ഷിക്കണമെന്നായിരുന്നു എന്‍എസ്എസിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends