യുഎഇയില്‍ സ്ഥിരതാമസത്തിനുള്ള ആദ്യ വിസ എം എ യൂസഫലിക്ക് ; ആജീവനാന്തം യുഎഇയിലേയ്ക്ക് യാത്ര ചെയ്യുന്നതിനും താമസിക്കുന്നതിനും സൗകര്യമൊരുക്കുന്ന ഗോള്‍ഡ് കാര്‍ഡ് വിസ ലഭിച്ചത് അഭിമാനകരമെന്ന് യൂസഫലി

യുഎഇയില്‍ സ്ഥിരതാമസത്തിനുള്ള ആദ്യ വിസ എം എ യൂസഫലിക്ക് ; ആജീവനാന്തം യുഎഇയിലേയ്ക്ക് യാത്ര ചെയ്യുന്നതിനും താമസിക്കുന്നതിനും സൗകര്യമൊരുക്കുന്ന ഗോള്‍ഡ് കാര്‍ഡ് വിസ ലഭിച്ചത് അഭിമാനകരമെന്ന് യൂസഫലി
യുഎഇയില്‍ സ്ഥിരതാമസത്തിനുള്ള ആദ്യ വിസ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയ്ക്ക്. ഫെഡറല്‍ അതോരിറ്റി പോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പില്‍ നിന്നാണ് അദ്ദേഹം ഗോള്‍ഡ് കാര്‍ഡ് വിസ സ്വീകരിച്ചത്. ആജീവനാന്തം യുഎഇയിലേയ്ക്ക് യാത്ര ചെയ്യുന്നതിനും താമസിക്കുന്നതിനും സൗകര്യമൊരുക്കുന്നതായണ് ഗോള്‍ഡ് കാര്‍ഡ് വിസ.

ജനറല്‍ ഡയറക്ടഴ്‌സ് ഓഫ് റസിഡന്‍സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രി. സയീദ് അല്‍ ഷംസി യൂസഫലിക്ക് ഗോള്‍ഡ് കാര്‍ഡ് വിസ പതിച്ച പാസ്‌പോര്‍ട്ട് നല്‍കി. 100 ബില്യണ്‍ ഡോളര്‍ നിക്ഷേപമുള്ള 6800 നിക്ഷേപകര്‍ക്കാണ് യുഎഇ ആദ്യ ഘട്ടത്തില്‍ ഗോള്‍ഡ് കാര്‍ഡ് വിസ അനുവദിക്കുക.

യുഎഇയുടെ ആദ്യ ഗോള്‍ഡ് കാര്‍ഡ് വിസ ലഭിച്ചത് ആഗോള നിക്ഷേപക സമൂഹത്തിനുള്ള അംഗീകാരമായാണ് കാണുന്നതെന്ന് യൂസഫലി പ്രതികരിച്ചു. യുഎഇ സ്ഥിരതാമസ വിസ ലഭിച്ച ഇന്ന് തനിക്ക് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്നും താന്‍ അഭിമാനിതനും വിനയാന്വിതനുമാകുകയാണെന്നും യൂസഫലി പറഞ്ഞു. ജീവിതത്തിലെ ഒരു നാഴികക്കല്ലാണിത്. ആദ്യമായി ഇവിടെ കാലുകുത്തിയ 1973 മുതല്‍ നാലര പതിറ്റാണ്ടിലധികമുള്ള കാലം യുഎഇയില്‍ താമസിച്ചു വരുന്ന തനിക്ക് ഏറ്റവും ആശ്രയമായ അഭയസ്ഥാനം യുഎഇ തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ സ്വപ്നം കണ്ടതിലധികം യുഎഇ തന്നെ സ്‌നേഹിച്ചെന്നും യൂസഫലി പറഞ്ഞു.

200ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്ന യുഎഇയില്‍ കൂടുതലായി വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായാണ് യുഎഇ ദീര്‍ഘകാല വിസ അനുവദിക്കുന്നത്.

Other News in this category4malayalees Recommends