ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍ കേസ് പ്രതിയാണെന്ന് ബാലഭാസ്‌കറിന് അറിയാമായിരുന്നു ; ഒപ്പം കൂട്ടിയത് നല്ലവനാകാന്‍ വേണ്ടി ; പ്രകാശ് തമ്പിയുടെ മൊഴി

ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍ കേസ് പ്രതിയാണെന്ന് ബാലഭാസ്‌കറിന് അറിയാമായിരുന്നു ; ഒപ്പം കൂട്ടിയത് നല്ലവനാകാന്‍ വേണ്ടി ; പ്രകാശ് തമ്പിയുടെ മൊഴി
ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍കേസ് പ്രതിയാണെന്ന് ബാലഭാസ്‌കറിന് അറിയാമായിരുന്നുവെന്ന് പ്രകാശ് തമ്പിയുടെ മൊഴി . രണ്ടു തവണ എടിഎം കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ട അര്‍ജുന്‍ ഇപ്പോള്‍ ആസമിലാണ്. ചോദ്യം ചെയ്യലിന് ഉടന്‍ ഹാജരാകാന്‍ അര്‍ജുന് നോട്ടീസ് നല്‍കി. അര്‍ജുനെ നല്ലവനാക്കാനാണ് ഡ്രൈവറായി ബാലഭാസ്‌കര്‍ കൂടെ കൂട്ടിയതത്രെ.

അര്‍ജുനെ സൂക്ഷിക്കണമെന്ന് താന്‍ ബാലഭാസ്‌കറിനോട് പറഞ്ഞിരുന്നുവെന്നും സ്വര്ണകടത്ത് കേസില്‍ റിമാന്‍ഡിലായ പ്രകാശ് തമ്പി മൊഴി നല്‍കി. ബാലഭാസ്‌കറുടെ പരിചയക്കാരനായ പാലക്കാട്ടെ ഡോക്ടറുടെ ഭാര്യാ സഹോദരി പുത്രനാണ് അര്‍ജുന്‍. അവരുടെ കൂടി ആവശ്യപ്രകാരമാണ് അര്‍ജുനെ ബാലഭാസ്‌കര്‍ ഒപ്പം കൂട്ടിയത്. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന അര്‍ജുന്‍ എഞ്ചിനീയറിങ് പഠിക്കുന്ന കാലം മുതല്‍ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. നാഗമാണിക്യം തട്ടിപ്പ്, സ്വര്‍ണ തട്ടിപ്പ്, വ്യാജ സ്വര്‍ണ വില്‍പ്പന കേസ് എന്നിവയില്‍ കേസുണ്ട്.

Other News in this category4malayalees Recommends