നിപ്പ ബാധിതനായ യുവാവിന്റെ നിലയില്‍ പുരോഗതി ; ഐസോലേഷന്‍ വാര്‍ഡില്‍ ആറു പേര്‍

നിപ്പ ബാധിതനായ യുവാവിന്റെ നിലയില്‍ പുരോഗതി ; ഐസോലേഷന്‍ വാര്‍ഡില്‍ ആറു പേര്‍
നിപ്പ വൈറസ് ബാധിതനായ യുവാവിന്റെ നിലയില്‍ പുരോഗതി. യുവാവിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ എറണാകുളത്ത് മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ ആറു പേരാണ് കഴിഞ്ഞുവരുന്നത്. ഐസോലേഷന്‍ വാര്‍ഡില്‍ നിന്ന് രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

അതിനിടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 220 ആയി. നിപ്പ സ്ഥിരീകരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. എന്നാല്‍ ഇവരില്‍ ആര്‍ക്കും രോഗ ലക്ഷണമില്ല. ഇവരില്‍ 33 പേരുടെ നിരീക്ഷണ കാലാവധി വ്യാഴാഴ്ചയോടെ കഴിയും. ഏറ്റവും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഒമ്പതു പേരുടെ രക്ത സാമ്പിള്‍ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവാണ് .

Other News in this category4malayalees Recommends