'വായു' ചുഴലിക്കാറ്റ് ഗതി മാറി ; ഗുജറാത്ത് തീരം തൊടില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

'വായു' ചുഴലിക്കാറ്റ് ഗതി മാറി ; ഗുജറാത്ത് തീരം തൊടില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
'വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ഗതി മാറിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഗുജറാത്ത് തീരം തൊട്ടാലും കരയിലേക്ക് ആഞ്ഞു വീശില്ല. തീരത്തിന്റെ സമീപത്ത് കൂടി വടക്ക്, പടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റ് വീശുക.

'വായു' ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ഗുജറാത്ത് തീരത്തെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 155 മുതല്‍ 165 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം. സംസ്ഥാന സര്‍ക്കാര്‍ എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചു കഴിഞ്ഞു. തീരപ്രദേശങ്ങളില്‍ നിന്നും മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ ദ്വാരകയ്ക്കും വെരാവലിനും ഇടയിലുള്ള തീരപ്രദേശത്തായിരിക്കും വായു ചുഴലിക്കാറ്റ് ആദ്യമെത്തുക. 33 ബറ്റാലിയന്‍ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.

കേന്ദ്രവും സംസ്ഥാനവും ഒരുപോലെ സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കുന്നതില്‍ ജാഗരൂകരാണ്. സുരക്ഷാ മുന്‍കരുതല്‍ അവലോകനം ചെയ്യാന്‍ ഉന്നതതല യോഗങ്ങള്‍ ചേരുന്നുണ്ട്. സാഹചര്യം തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ടെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു. ഗുജറാത്തിലെ പലയിടങ്ങളിലും ഉത്തരേന്ത്യയിലും പൊടിക്കാറ്റും മഴയും ആരംഭിച്ചു. തീരമേഖലയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങള്‍ അടച്ചു.

Other News in this category4malayalees Recommends