എനിക്കിവിടെ യാതൊന്നും പ്രസംഗിക്കാനില്ല, പക്ഷേ ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ എനിക്ക് സത്യങ്ങള്‍ പറയണം ; ഉഴപ്പന്മാരെ കണ്ടെത്തണമെന്നും പ്രിയങ്ക ഗാന്ധി

എനിക്കിവിടെ യാതൊന്നും പ്രസംഗിക്കാനില്ല, പക്ഷേ ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ എനിക്ക് സത്യങ്ങള്‍ പറയണം ; ഉഴപ്പന്മാരെ കണ്ടെത്തണമെന്നും പ്രിയങ്ക ഗാന്ധി
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് ജനറല്‍ ക്രെട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പിന് ശേഷം റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം എത്തിയ പ്രിയങ്കാ ഗാന്ധി റാലിക്കിടെയാണ് പ്രവര്‍ത്തകരെ കുറ്റപ്പെടുത്തിയത്. സോണിയ ഗാന്ധിയുടെ മണ്ഡലത്തിലുണ്ടായ വിജയത്തിന് കാരണം പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം വോട്ടര്‍മാരുടെ ആത്മാര്‍ത്ഥത കൊണ്ടാണെന്നും പ്രിയങ്ക പറഞ്ഞു.

യുപിഎ അധ്യക്ഷയെ തുടര്‍ച്ചയായ അഞ്ചാം തവണയും പാര്‍ലമെന്റിലേക്കയച്ച റായ്ബറേലിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനാണ് പ്രിയങ്ക സോണിയക്കൊപ്പം മണ്ഡലത്തിലെത്തിയത്.

തെരഞ്ഞെടുപ്പില്‍ പ്രകടനം കാഴ്ച വക്കാതെ 'ഉഴപ്പിയ' പ്രവര്‍ത്തകരെ കണ്ടെത്തുമെന്നും യുപി പ്രവര്‍ത്തന ചുമതലകൂടിയുള്ള പ്രിയങ്ക മുന്നറിയിപ്പ് നല്‍കി. 'എനിക്കിവിടെ യാതൊന്നും പ്രസംഗിക്കാനില്ല, പക്ഷേ ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ എനിക്ക് സത്യങ്ങള്‍ പറയണം. സത്യമെന്തെന്ന് വച്ചാല്‍ തെരഞ്ഞെടുപ്പില്‍ നമ്മുടെ വിജയം സോണിയ ഗാന്ധിയുടെ പ്രവര്‍ത്തനവും റായ്ബറേലിയിലെ വോട്ടര്‍മാരുടെ പങ്കാളിത്തവും കൊണ്ടുമാത്രാണ് എന്നതാണ്. ആരൊക്കെ പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചെന്ന് എല്ലാവര്‍ക്കുമറിയാം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് ആരൊക്കെ മാറിനിന്നു എന്നത് കണ്ടെത്തുമെന്നും പ്രിയങ്ക പറഞ്ഞു

അതേസമയം, 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ റായ്ബറേലിയില്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി അവലേകന യോഗത്തിലാണ് നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

Other News in this category



4malayalees Recommends