കീര്‍ത്തി ഒരു രോഗിയെ പോലെ ; മഹാനടി വിജയിച്ചത് കീര്‍ത്തിയുടെ കഴിവല്ല, സംവിധായകന്റെ ; രൂക്ഷ വിമര്‍ശനവുമായി ശ്രീ റെഡ്ഡി

കീര്‍ത്തി ഒരു രോഗിയെ പോലെ ; മഹാനടി വിജയിച്ചത് കീര്‍ത്തിയുടെ കഴിവല്ല, സംവിധായകന്റെ ; രൂക്ഷ വിമര്‍ശനവുമായി ശ്രീ റെഡ്ഡി
നടി രാകുല്‍പ്രീതിനെ വിമര്‍ശിച്ചതിന് പിന്നാലെ കീര്‍ത്തി സുരേഷിനെതിരെ നടി ശ്രീ റെഡ്ഡി. ഒരേ വിമാനത്തില്‍ യാത്രചെയ്യുകയായിരുന്ന കീര്‍ത്തി സുരേഷിനെ താന്‍പോലും മനസിലാക്കിയില്ലെന്നും തന്റെ ഒപ്പം സെല്‍ഫിയെടുത്ത് മടങ്ങിയവര്‍ക്കും കീര്‍ത്തിയെ മനസ്സിലായില്ലെന്നാണ് നടിയുടെ പോസ്റ്റ്.

ഞങ്ങള്‍ ഒരേ വിമാനത്തില്‍ യാത്ര ചെയ്തിട്ടുപോലും എനിക്കവരെ മനസ്സിലായില്ല. വിമാനത്തിലുണ്ടായിരുന്നവരും എനിക്കൊപ്പം സെല്‍ഫിയെടുത്ത് മടങ്ങി. പക്ഷെ ഞാനടക്കം കീര്‍ത്തിയെ ആരും തിരിച്ചറിഞ്ഞില്ല. ശരീരഭാരം കുറച്ചതിന് ശേഷം ഒരു രോഗിയെപ്പോലെയായിരിക്കുന്ന കീര്‍ത്തി. സത്യത്തില്‍ മഹാനടി ഒരു സംവിധായകന്റെ സിനിമയാണ്. സംവിധായകന്‍ പഠിപ്പിച്ചതിന്റെ ഫലമാണ് ആ ചിത്രം. കീര്‍ത്തിയുടെ കഴിവല്ല. അതേസമയം സായ് പല്ലവി സൂപ്പറാണ് എന്നായിരുന്നു ശ്രീറെഡ്ഡിയുടെ പോസ്റ്റ്.

സംഭവത്തില്‍ കീര്‍ത്തിയുടെ ആരാധകര്‍ ശ്രീറെഡ്ഡിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി

Other News in this category4malayalees Recommends