മോദിയെ എതിര്‍ക്കുന്ന എന്നോടൊത്തുള്ള സെല്‍ഫി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു, ആ സ്ത്രീ കരച്ചിലായി'; മോശം അനുഭവം പങ്കുവെച്ച് പ്രകാശ് രാജ്

മോദിയെ എതിര്‍ക്കുന്ന എന്നോടൊത്തുള്ള സെല്‍ഫി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു, ആ സ്ത്രീ കരച്ചിലായി'; മോശം അനുഭവം പങ്കുവെച്ച് പ്രകാശ് രാജ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചതിന്റെ പേരില്‍ പ്രകാശ് രാജ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതിന്റെ പേരില്‍ കാശ്മീരില്‍ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ തനിക്കുണ്ടായ ദുരനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

കാശ്മീരിലെ ഗുല്‍മാര്‍ഗില്‍ ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ഒരു സ്ത്രീയും കുട്ടിയും എനിക്കൊപ്പം ഒരു സെല്‍ഫി എടുക്കണമെന്ന ആവശ്യവുമായി വന്നു. അവരോടൊപ്പം അവരുടെ ചെറിയ മകളുമുണ്ട് ഞാന്‍ സെല്‍ഫിയില്‍ അവര്‍ക്കൊപ്പം നിന്നു. പെട്ടെന്ന് അവരുടെ ഭര്‍ത്താവ് കടന്നു വന്ന് സെല്‍ഫി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മോദിയുടെ ആശയങ്ങളോട് എതിര്‍ത്തതു കൊണ്ടാണ് അത്. അയാള്‍ പറയുന്നതെല്ലാം ചുറ്റുമുണ്ടായിരുന്ന വിനോദസഞ്ചാരികളെല്ലാം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ആ സ്ത്രീ കരച്ചിലായി.

ഞാന്‍ അയാളെ അടുത്തു വിളിച്ചിട്ട് പറഞ്ഞു. ഞാനോ മോദിയോ അല്ല താങ്കളും താങ്കളുടെ ഭാര്യയും വിവാഹിതരാകാന്‍ കാരണം. അവര്‍ നിങ്ങള്‍ക്ക് ഈ ഭാഗ്യവതിയായ മകളെ തന്നു.. നല്ലൊരു ജീവിതം നിങ്ങളോടൊത്ത് പങ്കു വെച്ചു.. നിങ്ങളുടെ കാഴ്ച്ചപ്പാടുകളെ അവര്‍ മാനിക്കുന്നതു പോലെ അവരുടേത് നിങ്ങളും മാനിക്കുക.. അയാള്‍ ഒന്നും പറയാതെ നിന്നു. അയാള്‍ ഫോട്ടോ നീക്കം ചെയ്യുമായിരിക്കാം.. ഇല്ലായിരിക്കാം.. പക്ഷേ അവരുടെ മുറിവ് മായ്ക്കാന്‍ അയാള്‍ക്കാകുമോ?

Other News in this category4malayalees Recommends