എന്‍എച്ച്എസ് നഴ്‌സുമാര്‍ ബാങ്ക് ഡ്യൂട്ടിയെടുത്താല്‍ 25 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കും ; എസെക്‌സിലെ പരീക്ഷണം രാജ്യവ്യാപകമാക്കുമെന്ന ആശങ്ക ശക്തം; സണ്‍ഡേ -ബാങ്ക് ഹോളിഡേ പിഎയില്‍ മണിക്കൂറിന് 5.71 പൗണ്ട് കുറവുണ്ടാകും

എന്‍എച്ച്എസ് നഴ്‌സുമാര്‍ ബാങ്ക് ഡ്യൂട്ടിയെടുത്താല്‍ 25 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കും ; എസെക്‌സിലെ പരീക്ഷണം രാജ്യവ്യാപകമാക്കുമെന്ന ആശങ്ക ശക്തം; സണ്‍ഡേ -ബാങ്ക് ഹോളിഡേ പിഎയില്‍ മണിക്കൂറിന് 5.71 പൗണ്ട് കുറവുണ്ടാകും
എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കിടയിലെ ശമ്പളം ഏകീകരിക്കാനെന്ന പേരില്‍ നടപ്പിലാക്കുന്ന കടുത്ത പരിഷ്‌കാരം ബാങ്ക് ഡ്യൂട്ടിയെടുക്കുന്ന എന്‍എച്ച്എസ് നഴ്‌സുമാരുടെ ശമ്പളത്തില്‍ നിന്നും 25 ശതമാനം കവര്‍ന്നെടുക്കുമെന്ന് മുന്നറിയിപ്പ്. എസെക്‌സില്‍ നടപ്പിലാക്കുന്ന പരീക്ഷണം രാജ്യവ്യാപകമാക്കുമെന്ന ആശങ്ക ശക്തമായിട്ടുമുണ്ട്. പുതിയ നിയമം നിലവില്‍ വരുന്നതോടെം നഴ്‌സുമാരുടെ സണ്‍ഡേ- ബാങ്ക് ഹോളിഡേ പിഎയില്‍ നിന്ന് മാത്രം മണിക്കൂറിന് 5.71 പൗണ്ട് കുറവുണ്ടാകാന്‍ പോവുകയാണ്.

പുതിയ നിയമം നടപ്പിലാകുന്നതോടെ എസെക്സിലെ എന്‍എച്ച്എസ് പ്രഫഷണല്‍സ് (എന്‍എച്ച്എസ്പി) വര്‍ക്കര്‍മാരുടെ ഡേ നിരക്കുകള്‍ 17.50 പൗണ്ടില്‍ നിന്നും 14.08 പൗണ്ടായി വെട്ടിക്കുറയ്ക്കപ്പെടും. നൈറ്റ് നിരക്കില്‍ ഇത് പ്രകാരം 22.29 പൗണ്ടില്‍ നിന്നും 16.72 പൗണ്ടായാണ് കുറവ് വരാന്‍ പോകുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ശമ്പളത്തില്‍ ഏതാണ്ട് 25 ശതമാനത്തിനടുത്തായിരിക്കും ഇത് പ്രകാരം വെട്ടിക്കുറയ്ക്കലുണ്ടാകാന്‍ പോകുന്നത്.

സണ്‍ഡേ നിരക്കുകളിലും ബാങ്ക് ഹോളിഡേ നിരക്കുകളിലുമായിരിക്കും ഏറ്റവും കനത്ത കുറവുണ്ടാകുന്നത്. പുതിയ നീക്കമനുസരിച്ച് മണിക്കൂറിനുള്ള ശമ്പളം 26.14 പൗണ്ടില്‍ നിന്നും 20.43 പൗണ്ടായിട്ടായിരിക്കും ഇടിഞ്ഞ് താഴുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു മണിക്കൂറിനുള്ള ശമ്പളത്തില്‍ നിന്ന് 5.71 പൗണ്ടെന്ന തോതിലായിരിക്കും കവര്‍ന്നെടുക്കപ്പെടുന്നത്. ഇത്ര കര്‍ക്കശമായ വിധത്തില്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്ന് മുന്നറിയിപ്പേകി കൊണ്ടുള്ള അറിയിപ്പുകള്‍ നഴ്‌സുമാര്‍ക്ക് കഴിഞ്ഞ മാസം 31ന് അയച്ചിരുന്നു.

അടുത്ത മാസം മുതലാണ് പുതിയ ശമ്പള നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.ഈ വിധത്തില്‍ നഴ്സുമാരുടെ ശമ്പളത്തിന് മേല്‍ കത്തി വയ്ക്കാനുള്ള നീക്കം അണിയറയില്‍ സജീവമാണെന്നാണ് ബാസില്‍ഡന്‍ ഹോസ്പിറ്റലിന്റെ വക്താവ് വെളിപ്പെടുത്തുന്നത്.തങ്ങളുടെ സംവിധാനത്തെ ഏകീകൃത എന്‍എച്ച്എസ് സ്ഥാപനത്തിന്റെ കീഴിലാക്കുന്നതിനായാണ് ഇവിടുത്തെ ഹോസ്പിറ്റല്‍ ഗ്രൂപ്പിലുടനീളമുള്ള നഴ്സിംഗ് സ്റ്റാഫ് ബാങ്ക് നിരക്കുകളെ കുറിച്ച് റിവ്യൂ നടത്തി ശമ്പളത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്നും വക്താവ് വെളിപ്പെടുത്തുന്നു. തല്‍ഫലമായി ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ബാസില്‍ഡനിലെ ജനറല്‍ നഴ്സിംഗിലെ മണിക്കൂറിന് നല്‍കുന്ന ബാങ്ക് നിരക്കുകളില്‍ വ്യത്യാസം വരുത്തിയിട്ടുണ്ടന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.Other News in this category4malayalees Recommends