പറയാനുള്ളത് പറയും ; മോഹന്‍ലാല്‍ ആരാധകരെ നിയന്ത്രിച്ചില്ല ; വിമര്‍ശിച്ച് ഹരീഷ് പേരടി

പറയാനുള്ളത് പറയും ; മോഹന്‍ലാല്‍ ആരാധകരെ നിയന്ത്രിച്ചില്ല ; വിമര്‍ശിച്ച് ഹരീഷ് പേരടി
മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും പങ്കെടുത്ത വേദിയില്‍ മോഹന്‍ലാല്‍ ആരാധകരുടെ ആര്‍പ്പുവിളി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി സംസാരിക്കുമ്പോഴും മോഹന്‍ലാല്‍ ഫാന്‍സ് മോഹന്‍ലാലിന് ആര്‍പ്പുവിളി തുടര്‍ന്നു. ഫാന്‍സിന്റെ ഈ പ്രവര്‍ത്തി ശരിയായില്ലെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഹരീഷ് പേരടി

പോസ്റ്റിങ്ങനെ

സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പു വിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു ... അത് പിണറായിയായാലും

മോദിയായാലും അമിത് ഷായായാലും ഉമ്മന്‍ ചാണ്ടി യായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാന്‍സും ബഹുമാനിച്ചെ പറ്റു.... അതല്ലങ്കില്‍ ജനാധിപത്യ രീതിയിലൂടെ അവര്‍ക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം... ലോക സിനിമയിലെ നല്ല പത്ത് നടന്‍മാരില്‍ ഒരാളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടന്‍ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട് ... എന്റെ ഈ പോസ്റ്റിന് ഫാന്‍സിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു... ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോള്‍ നിങ്ങളുടെ പൂച്ചെണ്ടുകള്‍ ഞാന്‍ ഏറ്റു വാങ്ങിയിട്ടുണ്ട് ... അതിന് നന്ദിയും പറയുന്നു ...എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും...

Other News in this category4malayalees Recommends