ഐസ്‌ക്രീം നക്കിയ ശേഷം ഫ്രീസറില്‍ തിരികെ വച്ച യുവാവ് അറസ്റ്റിലായി ; സംഭവം സോഷ്യല്‍മീഡിയയിലെ പ്രതിഷേധത്തിന് ശേഷം

ഐസ്‌ക്രീം നക്കിയ ശേഷം ഫ്രീസറില്‍ തിരികെ വച്ച യുവാവ് അറസ്റ്റിലായി ; സംഭവം സോഷ്യല്‍മീഡിയയിലെ പ്രതിഷേധത്തിന് ശേഷം
കടയില്‍ കയറി ഐസ്‌ക്രീം നക്കിയ ശേഷം ഫ്രീസറില്‍ തിരികെ വച്ച യുവാവ് അറസ്റ്റില്‍. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. ലെനിസ് മാര്‍ട്ടിന്‍ എന്ന 36 കാരനാണ് ശനിയാഴ്ച അറസ്റ്റിലായത്.

കടയില്‍കയറി ഐസ്‌ക്രീം നക്കിയ ശേഷം ഫ്രീസറില്‍ തിരികെവയ്ക്കുന്ന വീഡിയോ ലെനീസ് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു. ബ്ലൂബെല്‍ എന്ന കമ്പനിയുടെ ഐസ്‌ക്രീം ബോക്‌സ് തുറന്നു നക്കുന്നതും തിരികെ അവിടെ തന്നെ വയ്ക്കുന്നതുമായ വീഡിയോ 13ദശലക്ഷം ആളുകളാണ് കണ്ടത്. കടയിലെ ഐസ്‌ക്രീം കേടുവരിത്തിയതിനും കുറ്റകൃത്യം പരസ്യപ്പെടുത്തിയതിനുമാണ് അറസ്റ്റ്. ഐസ്‌ക്രീമിന്റെ ബില്ലടിച്ചിരുന്നുവെന്ന പ്രതിയുടെ വാദം അംഗീകരിച്ചുവെങ്കിലും കേസുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം.

റീട്ടെയില്‍ സ്‌റ്റോറിനുള്ളില്‍ കയറി ഐസ്‌ക്രീം നക്കിയ ശേഷം ഫ്രീസറില്‍ തിരിച്ചുവക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.ഇതിന്റെ ചുവടുപിടിച്ചായിരുന്നു ലെനിസിന്റെ നീക്കം.

Other News in this category4malayalees Recommends