മകളെ നെഞ്ചോട് ചേര്‍ത്ത് ടൊവിനോ തോമസ്; വിമാനത്താവളത്തില്‍ സഹപ്രവര്‍ത്തകരോടൊപ്പം നിലത്തു കിടന്നുറങ്ങുന്ന ചിത്രങ്ങള്‍ പുറത്ത്; എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിന്റെ ക്രൂവിനൊപ്പം ലേഹ് വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

മകളെ നെഞ്ചോട് ചേര്‍ത്ത് ടൊവിനോ തോമസ്; വിമാനത്താവളത്തില്‍ സഹപ്രവര്‍ത്തകരോടൊപ്പം നിലത്തു കിടന്നുറങ്ങുന്ന ചിത്രങ്ങള്‍ പുറത്ത്; എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിന്റെ ക്രൂവിനൊപ്പം ലേഹ് വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

വിമാനത്താവളത്തില്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നിലത്ത് കിടന്നുറങ്ങുന്ന ടൊവീനോയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിന്റെ ക്രൂവിനൊപ്പം ലേ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.കഠിനമായ കാലാവസ്ഥയില്‍ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ് എയര്‍പോര്‍ട്ടില്‍ എത്തിയ 'എടക്കാട് ബറ്റാലിയന്‍ 06' ക്രൂ' എന്ന കുറിപ്പോടെ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ് ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ നെഞ്ചോട് ഒട്ടിച്ചേര്‍ന്നു കിടക്കുന്ന മകള്‍ ഇസയാണ് ചിത്രത്തിലെ ക്യൂട്ട് എലമെന്റ്. നായിക സംയുക്തമേനോനും ചിത്രത്തിലുണ്ട്.

തീവണ്ടി എന്ന ചിത്രത്തിന് ശേഷം ടൊവീനോയും സംയുക്താ മേനോനും നായകനും നായികയുമായെത്തുന്ന ചിത്രമാണിത്. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ്, ജയന്ത് മാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണനിര്‍വ്വഹണം. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതമൊരുക്കുന്നത് കൈലാസ് മേനോനാണ്. സീനു സിദ്ധാര്‍ഥാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

സിനിമയുടെ മറ്റ് ചില ലൊക്കേഷന്‍ വീഡിയോകളും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേഹത്ത് തീ പടരുമ്പോള്‍ ഒരു കുഞ്ഞിനെയും എടുത്ത് ടൊവിനോ വെള്ളത്തിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടു. മഞ്ഞില്‍ കളിക്കുന്ന ടൊവിനോയുടെയും സംയുക്തയുടെയും ചിത്രങ്ങളും വൈറലായിരുന്നു.

അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ് ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന 'ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു'. ലൂക്ക എന്നീ ചിത്രങ്ങള്‍. സലീം അഹമ്മദാണ് ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു സംവിധാനം ചെയ്തത്. അരുണ്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ലൂക്ക.

Other News in this category



4malayalees Recommends