വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുത് ; രാജ്യത്തിന് നിങ്ങളെ ആവശ്യമാണ് ; ധോണിയോട് ലതാ മങ്കേഷ്‌കര്‍

വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുത് ; രാജ്യത്തിന് നിങ്ങളെ ആവശ്യമാണ് ; ധോണിയോട് ലതാ മങ്കേഷ്‌കര്‍
ലോകകപ്പിനു ശേഷം ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വാര്‍ത്ത പരന്നിരുന്നു. ബുധനാഴ്ച മാഞ്ചസ്റ്ററില്‍ നടന്ന സെമിയില്‍ ന്യൂസിലാന്‍ഡിനെതിരെ പരാജയപ്പെട്ട് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താകുക കൂടി ചെയ്തതോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹം ഇരട്ടിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്ന് അഭ്യര്‍ത്ഥനയുമായി ലതാ മങ്കേഷ്‌കര്‍ രംഗത്തെത്തിയിരിക്കുന്നത്.

2011 ലോകകപ്പ് കിരീടം ഉയര്‍ത്തിയ ഇന്ത്യന്‍ ടീം നായകനായിരുന്ന എംഎസ് ധോണിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ലതാമങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തത്. ഒരിക്കലും അങ്ങനെ ചെയ്യരുത്. രാജ്യത്തിന് നിങ്ങളെ ആവശ്യമാണ്. വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നാണ് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. നിരവധി പേരാണ് ലതാ മങ്കേഷ്‌കറിന്റെ ട്വീറ്റിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ലോകകപ്പില്‍ ധോണിയുടെ മെല്ലപ്പോക്കിനെ ചൊല്ലി വന്‍ വിമര്‍ശനം ഉയര്‍ന്നുവെങ്കിലും ന്യൂസിലാന്‍ഡിനെതിരായ സെമിയില്‍ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ ടീമിനെ പിടിച്ചുയര്‍ത്തിയത് ധോണിയും ജഡേജയും ചേര്‍ന്നായിരുന്നു.

Other News in this category4malayalees Recommends