അരൂര്‍- കുമ്പളം പാലത്തില്‍ നിന്ന് ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആത്മഹത്യയ്ക്കുള്ള കാരണം അവ്യക്തം

അരൂര്‍- കുമ്പളം പാലത്തില്‍ നിന്ന് ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആത്മഹത്യയ്ക്കുള്ള കാരണം അവ്യക്തം

ദേശീയപാതയില്‍ അരൂര്‍- കുമ്പളം പാലത്തില്‍ നിന്നും കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെ മകള്‍ 20 കാരിയായ ജിസ്ന ജോണ്‍സാണ് ഇന്നു രാവിലെ ഏഴരയോടെ കാലയില്‍ ചാടിയത്. എറണാകുളം കലൂരിലെ കൊച്ചിന്‍ ടെക്നിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ സിവില്‍ ഡ്രോട്ട്സ്മാന്‍ കോഴ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സ്‌കൂബാ സംഘമാണ് മൃതദേഹം കണ്ടെടുത്തത്

വെള്ളിയാഴ്ച്ച രാവിലെ പാലത്തിന്റെ നാടപ്പാതയിലൂടെ നടന്നു വന്ന ജിസ്ന ബാഗും ഐഡന്റിറ്റി കാര്‍ഡും ഊരി താഴെ വച്ചശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ടു നിന്നവരാണ് പൊലീസിനെ വിവരം അറിയിച്ചത്. ജെസ്ന ആത്മഹത്യ ചെയ്തതിനു പിന്നിലെ കാരണം വ്യക്തമല്ല.

സംഭവത്തെ തുടര്‍ന്ന് അരൂര്‍ കുമ്പളം ദേശീയ പാതയില്‍ ഗതാഗത തടസം നേരിട്ടു. മൂന്ന് മാസം മുമ്പ് ആലപ്പുഴ സ്വദേശിയായ യുവതിയും അരൂര്‍ പാലത്തില്‍ നിന്ന് ചാടിയിരുന്നു.Other News in this category4malayalees Recommends