ടോറി പാര്‍ട്ടി വിട്ട് ബ്രെക്‌സിറ്റ് പാര്‍ട്ടിയിലേക്ക് പോയ നിരവധി പേര്‍ തിരിച്ചെത്തുന്നു; കാരണം ബോറിസ് പ്രധാനമന്ത്രിയാകുമെന്ന ഉറപ്പ്; ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ പിന്തുണ കുറഞ്ഞ് ഏറ്റവും പുറകിലായി; ടോറികളും ലേബറും ലീഡില്‍ നേരിയ വ്യത്യാസം മാത്രം

ടോറി പാര്‍ട്ടി വിട്ട് ബ്രെക്‌സിറ്റ് പാര്‍ട്ടിയിലേക്ക് പോയ നിരവധി പേര്‍ തിരിച്ചെത്തുന്നു; കാരണം ബോറിസ് പ്രധാനമന്ത്രിയാകുമെന്ന ഉറപ്പ്; ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ പിന്തുണ കുറഞ്ഞ് ഏറ്റവും പുറകിലായി; ടോറികളും ലേബറും ലീഡില്‍ നേരിയ വ്യത്യാസം മാത്രം
ബോറിസ് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായതോടെ ബ്രെക്‌സിറ്റ് പാര്‍ട്ടിയില്‍ നിന്നും നിരവധി പേര്‍ കണ്‍സര്‍വേറ്റീവ് പാളയത്തിലേക്ക് തിരിച്ചെത്താന്‍ തുടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അല്‍പം മുമ്പ് ടോറികള്‍ക്ക് ജനപിന്തുണ കുറഞ്ഞപ്പോള്‍ ടോറി പാളയത്തില്‍ നിന്നും നിജെല്‍ ഫെരാജിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടിലേക്ക് പോയവരാണ് ഇപ്പോള്‍ ഇത്തരത്തില്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കടുത്ത ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിന് ഇനി ബ്രെക്‌സിറ്റ് പാര്‍ട്ടി മാത്രമാണ് ആശ്രയമെന്ന് കരുതി കാല് മാറിയവരാണ് ബ്രെക്‌സിറ്റ് നേതാവായ ബോറിസ് അമരത്തെത്തുന്നതോടെ ടോറികൂടാരത്തിലേത്ത് തിരിച്ചെത്തുന്നത്.

മേയ് മാസത്തില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അവിശ്വസനീയമായ പ്രകടനം കാഴ്ച വച്ച് ഒന്നാം സ്ഥാനത്തെത്തിയിരുന്ന ബ്രെക്‌സിറ്റ് പാര്‍ട്ടി പുതിയ സര്‍വേ പ്രകാരം നാലാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടുവെന്ന വാര്‍ത്തയും ഇതോടൊപ്പം പുറത്ത് വന്നിട്ടുണ്ട്. ടോറികളും ലേബറും ലീഡില്‍ നേരിയ വ്യത്യാസം മാത്രമാണെന്നും ദി ഇന്റിപെന്റന്റ് പ ത്രത്തിന് വേണ്ടി നടത്തിയിരിക്കുന്ന ഏറ്റവും പുതിയ ബിഎംജി റിസര്‍ച്ച് സര്‍വേ വെളിപ്പെടുത്തുന്നു.

അതായത് ബ്രെക്സിറ്റ് പാര്‍ട്ടിക്ക് ഇപ്പോള്‍ വെറും 14 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്. പക്ഷേ കണ്‍സര്‍വേറ്റീവുകള്‍ക്ക് 28 ശതമാനം പേരുടെയും ലേബറിന് 27 ശഥമാനം പേരുടെയും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 18 ശതമാനം പേരുടെയും പിന്തുണയുണ്ടെന്നും സര്‍വേഫലം വെളിപ്പെടുത്തുന്നു. യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷനില്‍ കണ്‍സര്‍വേറ്റീവുകളെയും ലേബറിനെയും പിന്നിലാക്കി മുന്നേറിയ ബ്രെക്സിറ്റ് പാര്‍ട്ടിക്ക് ബോറിസിന്റെ സ്ഥാനസാധ്യതയോടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. കടുത്ത ബ്രെക്‌സിറ്ററായ ബോറിസ് നയിക്കുന്ന ടോറി പാര്‍ട്ടിയിലേക്ക് ബ്രെക്സിറ്റ് അനുകൂലികള്‍ ബ്രെക്‌സിറ്റ് പാര്‍ട്ടിയില്‍ നിന്നും ഒഴുകിയെത്തുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

പുതിയ സര്‍വേപ്രകാരം യുകെ യൂണിയനില്‍ തന്നെ തുടരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 53 ശതമാനം പേരാണ്. എന്നാല്‍ 47ശതമാനം പേര്‍ ബ്രെക്‌സിറ്റിനെയാണ് പിന്തുണച്ചിരിക്കുന്നത്. ഡീലൊന്നുമി്ല്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിലും ഭേദം ബ്രെക്സിറ്റ് റദ്ദാക്കുന്നതോ ഇല്ലെങ്കില്‍ രണ്ടാമതൊരു റഫറണ്ടം നടത്തുന്നതോ ആണെന്ന് സര്‍വേയില്‍ ഭാഗഭാക്കായ അനേകം പേര്‍ അഭിപ്രായപ്പെട്ടിരുന്നു.Other News in this category4malayalees Recommends