ഒഴുകിയെത്തിയ പാക് ബാലന്റെ മൃതദേഹം തിരികെയെത്തിച്ച് ഇന്ത്യന്‍ സൈന്യം

ഒഴുകിയെത്തിയ പാക് ബാലന്റെ മൃതദേഹം തിരികെയെത്തിച്ച് ഇന്ത്യന്‍ സൈന്യം
പാക്കിസ്ഥാനിലെ ഗ്രാമത്തില്‍ നദിയില്‍ വീണ് മരിച്ച ഏഴു വയസുകാരനായ ബാലന്റെ മൃതദേഹം ഇന്ത്യയിലേക്ക് ഒഴുകിയെത്തി. സുരക്ഷാ പ്രശ്‌നങ്ങള്‍ പോലും അവഗണിച്ച് ഇന്ത്യന്‍ സൈന്യം മൃതദേഹം പാക്കിസ്ഥാന് കൈമാറി. മൂന്ന് ദിവസത്തിന് മുമ്പാണ് കുട്ടിയുടെ മൃതദേഹം പാക്കിസ്ഥാന്‍ നദിയില്‍ നിന്നും അതിര്‍ത്തി കടന്ന് അച്ചൂര ഗ്രാമത്തില്‍ എത്തുന്നത്. കിഷന്‍ഗംഗ നദിയിലൂടെ ഒഴുകിയെത്തിയ ബാലന്റെ മൃതദേഹം ഗ്രാമവാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. കാണാതായ മകന്റെ ഫോട്ടോ ഉപയോഗിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇട്ടിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട ഗാമവാസികള്‍ വിവരം ബന്ദിപ്പോര പോലീസില്‍ അറിയിച്ചു.

അച്ചൂരയില്‍ മൃതദേഹം സൂക്ഷിക്കാനായി മോര്‍ച്ചറി സൗകര്യമില്ലാതിരുന്നതിനാല്‍ ഐസ് പാളികള്‍ ഉപയോഗിച്ച് മൃതദേഹം കേടുവരാതെ സൂക്ഷിച്ചു. മൃതദേഹം ഔദ്യോഗിക കൈമാറ്റങ്ങള്‍ നടത്തുന്ന കുപ്വാരയിലെ തീത്വാള്‍ ക്രോസില്‍വച്ച് നടത്തണമെന്ന് പാക്കിസ്ഥാന്‍ നിലപാടെടുത്തു. അച്ചൂരയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണത്. ഗുരേസ് വാലിയില്‍ വച്ച് മൃതദേഹം കൈമാറാമെന്ന് ഇന്ത്യ നിലപാടെടുത്തെങ്കിലും ഗുരേസിന് ചുറ്റുമുള്ള മൈന്‍ നിറഞ്ഞ പ്രദേശങ്ങളായിരുന്നു പാക് സൈന്യത്തിന്റെ ആശങ്ക. മൈനുകള്‍ പാകിയ അപകടം നിറഞ്ഞ പ്രദേശത്ത് കൂടി സഞ്ചരിച്ച് മീറ്റിങ് പോയന്റിലെത്തി ഉച്ചയോടെ മൃതദേഹം പരിശോധന കഴിഞ്ഞ് പാക്കിസ്ഥാന് കൈമാറി.

പാക് അധീന കശ്മീരിലെ മിനിമാര്‍ഗ് അസ്തൂര്‍ സ്വദേശിയായിരുന്നു 7 വയസുകാരനായ ആബിദ് ഷെയ്ഖ്.

Other News in this category4malayalees Recommends