വ്യാജ പാസ്‌പോര്‍ട്ട് സൈറ്റുകള്‍ വ്യാപകം; അപേക്ഷകര്‍ വഞ്ചിതരാകാതിരിക്കുക; മുന്നറിയിപ്പുമായി കേരള പോലീസ്

വ്യാജ പാസ്‌പോര്‍ട്ട് സൈറ്റുകള്‍ വ്യാപകം; അപേക്ഷകര്‍ വഞ്ചിതരാകാതിരിക്കുക; മുന്നറിയിപ്പുമായി കേരള പോലീസ്

പാസ്‌പോര്‍ട്ട് അപേക്ഷകരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാമെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അപേക്ഷകര്‍ക്കുള്ള മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

പാസ്‌പോര്ട്ട് അപേക്ഷകരെ ലക്ഷ്യമിട്ട്, ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്ന രീതിയില്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ അപേക്ഷകള്‍, അപ്പോയിന്റ്‌മെന്റ്, വ്യക്തിഗത വിവരശേഖരണം, അമിത ചാര്‍ജ്ജ് ഈടാക്കല്‍ തുടങ്ങിയ ഉദ്ദേശങ്ങളോടെ, കബളിപ്പിക്കപ്പെടുന്ന വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിരവധിയുള്ളതായി കേന്ദ്ര മന്ത്രാലയത്തിന്റെ അറിയിപ്പുണ്ട്.

ഔദ്യോഗിക പാസ്‌പോര്ട്ട് വെബ് പോര്‍ട്ടല്‍ പോലെ തോന്നിക്കുന്ന *.org, *.in, *.com എന്നീ ഡൊമൈനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി വെബ്സൈറ്റുകളില്‍ ചിലതാണ് ചുവടെ

www.indiapassport.org

www.online-passportindia.com

www.passportindiaportal.in

www.passport-india.in

www.passport-seva.in

www.applypassport.org

ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന പൗരന്മാര്‍ വളരെയധികം ജാഗരൂകരമാണെന്നും പാസ്സ്പോര്‍ട്ട് സംബന്ധമായ ആവശ്യങ്ങള്‍ക്കായുള്ള ഒഫീഷ്യല്‍ വെബ്സൈറ്റ് www.passportindia.gov.in എന്നതാണെന്നും Passport Seva, Consular, Passport & Visa Division, Ministry of External Affairs, Government of India അറിയിക്കുന്നു.

mPassport Seva എന്ന ഔദ്യോഗിക മൊബൈല്‍ അപ്പ്‌ലിക്കേഷനും Android and iOS application സ്റ്റോറുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്Other News in this category4malayalees Recommends