സ്വന്തം ചോര കൊണ്ട് കാമുകിയ്ക്ക് സിന്ദൂരം ചാര്‍ത്തി ; ഒടുവില്‍ യുവതിയെ ശ്വാസം മുട്ടിച്ചു കൊന്നു യുവാവും ആത്മഹത്യ ചെയ്തു

സ്വന്തം ചോര കൊണ്ട് കാമുകിയ്ക്ക് സിന്ദൂരം ചാര്‍ത്തി ;  ഒടുവില്‍ യുവതിയെ ശ്വാസം മുട്ടിച്ചു കൊന്നു യുവാവും ആത്മഹത്യ ചെയ്തു
കൈത്തണ്ട മുറിച്ച് ചോര കാമുകിയുടെ നെറ്റിയിലെ സീമന്തരേഖയില്‍ ചാര്‍ത്തിയ ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന യുവാവ് തൂങ്ങിമരിച്ചു. മുംബൈയില്‍ കല്യാണിലെ ഒരു ഗസറ്റ് ഹൗസിലാണ് സംഭവം. അരുണ്‍ഗുപ്തയെന്നാണ് (21) യുവാവിന്റെ പേര്. പ്രതിഭാ പ്രസാദ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

കൊമുറിച്ച് പ്രതിഭയുടെ നെറ്റിയില്‍ ചോര കൊണ്ട് സിന്ദൂരം ചാര്‍ത്തിയ ശേഷം അരുണ്‍ പ്രതിഭയും ഒന്നിച്ചുളള സെല്‍ഫി എടുത്തിരുന്നു. ഇതിന് ശേഷമാണ് അരുണ്‍പ്രതിഭയെ കഴുത്ത് ഞെരിച്ച് കൊന്നതെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ച 1.30നാണ് ഇരുവരും ഗസ്റ്റ്ഹൗസില്‍ ചെക്ക് ഇന്‍ ചെയ്തത്. വൈകീട്ട് വരെ ഇരുവരും റൂമില്‍ നിന്ന് പുറതതിറങ്ങിയില്ല. വൈകീട്ട് ഒരു തവണ മാത്രം വെള്ളം ചോദിച്ചെന്ന് റിസോര്‍ടട് ജീവനക്കാര്‍ പറയുനനു. രാത്രി 9.30 ന് അത്താഴം കഴിക്കാന്‍ ജീവനക്കാര്‍ വാതില്‍ മുട്ടിയെങ്കിലും ആരും മറുപടി പറഞ്ഞില്ല. ഇതോടെ പോലീസിനെ ബന്ധപപെടുയായിരുന്നു.

പോലീസെത്തി മുറി പരിശോധിച്ചപ്പോള്‍ പ്രതിഭയെ മരിച്ച നിലയില്‍ കട്ടിലിലും അരുണിനെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. അരുണ്‍ കൈത്തണ്ട മുറിക്കാനുപയോഗിച്ച ബ്ലേഡ് കണ്ടെത്തി. ഇരുവരുടേയും മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Other News in this category



4malayalees Recommends