മീ ടൂ മുന്നേറ്റത്തിനെ ഒതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്; ലൈംഗികാരോപണങ്ങള്‍ പരിശോധിക്കാന്‍ രൂപീകരിച്ച സമിതി പിരിച്ചുവിട്ടു

മീ ടൂ മുന്നേറ്റത്തിനെ ഒതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്; ലൈംഗികാരോപണങ്ങള്‍ പരിശോധിക്കാന്‍ രൂപീകരിച്ച സമിതി പിരിച്ചുവിട്ടു

മീ ടൂ മുന്നേറ്റത്തിനെ ഒതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. മീ ടുവിന്റെ ഭാഗമായി തൊഴിലിടത്തിലെ ലൈംഗിക ചൂഷണങ്ങള്‍ പരിശോധിക്കാന്‍ ഒമ്പതുമാസം മുന്‍പ് കേന്ദ്രം രൂപീകരിച്ച മന്ത്രിതല സമിതി പിരിച്ചുവിട്ടതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേ സമയം പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ ഭാഗമായി വരുന്ന നടപടിക്രമമാണ് ഇതെന്നാണ് കേന്ദ്രം പറയുന്നത്.

ഓണ്‍ലൈന്‍ മാധ്യമമായ 'ദ ക്വിന്റ്' നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായാണ് ഈ വെളിപ്പെടുത്തല്‍ ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലായിരുന്നു സമിതി രൂപീകരിച്ചത്. മീ ടൂ ആരോപണങ്ങളെക്കുറിച്ച് പഠിക്കാനും വിഷയത്തില്‍ സര്‍ക്കാരിനു ശുപാര്‍ശകള്‍ നല്‍കാന്‍ അവ കാലതാമസമില്ലാതെ നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായിരുന്നു സമിതി. ആറുമാസം മുന്‍പ് സമിതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നു.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍, മേനകാ ഗാന്ധി എന്നിവരടങ്ങിയ സമിതിയുടെ തലവന്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങായിരുന്നു.Other News in this category4malayalees Recommends