ആര്‍എസ്എസുകാര്‍ നാസി തീവ്രവാദികളെ പോലെ , കശ്മീരികളെ അവര്‍ കൊല്ലും ; ആരോപണവുമായി ഇമ്രാന്‍ഖാന്‍

ആര്‍എസ്എസുകാര്‍ നാസി തീവ്രവാദികളെ പോലെ , കശ്മീരികളെ അവര്‍ കൊല്ലും ; ആരോപണവുമായി ഇമ്രാന്‍ഖാന്‍
ബിജെപിയുടെ പ്രത്യയശാസ്ത്ര ശാഖയുമായ ആര്‍എസ്എസിനെ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ 'നാസി' പാര്‍ട്ടിയോട് ഉപമിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നാസി പാര്‍ട്ടിക്കാര്‍ ആര്യന്‍ ആധിപത്യത്തിന് ശ്രമിച്ചത് പോലെ ആര്‍എസ്എസുകാര്‍ ഇന്ത്യയില്‍ ഹിന്ദു ആധിപത്യത്തിന് ശ്രമിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. 'ഇന്ത്യന്‍ അധീന കാശ്മീരി'ന്റെ കാര്യത്തില്‍ മാത്രമല്ല, രാജ്യം മുഴുവന്‍ ആര്‍എസ്എസുകാര്‍ മുസ്ലീങ്ങളെ അടിച്ചമര്‍ത്താനാണ് പോകുന്നതെന്നും, ഒടുവില്‍ അവര്‍ പാകിസ്ഥാനെ ലക്ഷ്യം വയ്ക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ട്വിറ്റര്‍ വഴിയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്.

'ഇന്ത്യന്‍ അധീന കാശ്മീര്‍' എന്നാണ് കാശ്മീരിനെ ഇമ്രാന്‍ ഖാന്‍ തന്റെ ട്വീറ്റില്‍ വിശേഷിപ്പിച്ചത്. കാശ്മീരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ കാശ്മീരികളുടെ വംശഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും നാസികളില്‍ നിന്നും കടം കൊണ്ട പ്രത്യയശാസ്ത്രം വച്ച് ആര്‍.എസ്.എസുകാര്‍ നടത്തുന്ന പദ്ധതിയാണ് ഇപ്പോള്‍ കാശ്മീരില്‍ നടക്കുന്നതെന്നും ഇമ്രാന്‍ പറഞ്ഞു. വംശീയ ശുദ്ധീകരണത്തിലൂടെ കാശ്മീരിന്റെ ജനത്തെ തന്നെ മാറ്റി മറിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഇമ്രാന്‍ പറഞ്ഞു. ലോകം ഇത് കണ്ടു നില്‍ക്കുമോയെന്നും ഹിറ്റ്‌ലറിന് വിധേയപ്പെട്ടതുപോലെ അവര്‍ വിധേയപ്പെടുമോ എന്നുള്ളതാണ് ചോദ്യമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞു.

Other News in this category4malayalees Recommends