വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും

വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും
വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും. തിരുവനന്തപുരത്തു നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മുഖ്യമന്ത്രി യാത്ര തിരിച്ചു.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ സെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. കരിപ്പൂരില്‍ നിന്ന് ഹെലികോപ്ട!ര്‍ മാര്‍ഗം സുല്‍ത്താന്‍ ബത്തേരിയിലെത്തി മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും. മലപ്പുറം ജില്ലയിലെ ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന് ശേഷം വയനാട് ജില്ലാ കളക്ട്രേറ്റില്‍ രാഹുല്‍ ഗാന്ധി എം പി, സി കെ ശശീന്ദ്രന്‍ എംഎല്‍എ, കളക്ടര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ മുഖ്യമന്ത്രി വിവിധ ജില്ലാ കളക്ടര്‍മാരുമായി മഴക്കെടുതിയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

അതിനിടെ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 19 ആയി. ഇനി പ്രദേശത്തുനിന്ന് 40 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വയനാട്ടിലെ പുത്തുമലയില്‍ രാവിലെ തെരച്ചില്‍ നടപടികള്‍ പുനരാരംഭിച്ചു. . ഇനി ഏഴ് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Other News in this category4malayalees Recommends