മോദിയേയും അമിത് ഷായേയും വിമര്‍ശിച്ച് ഗായികയുടെ പോസ്റ്റ് ; അക്കൗണ്ട് നീക്കം ചെയ്ത് ട്വിറ്റര്‍

മോദിയേയും അമിത് ഷായേയും വിമര്‍ശിച്ച് ഗായികയുടെ പോസ്റ്റ് ; അക്കൗണ്ട് നീക്കം ചെയ്ത് ട്വിറ്റര്‍
മോദിയേയും അമിത് ഷായേയും മോശം ഭാഷയില്‍ വിമര്‍ശിച്ച ഗായിക റാപ്പര്‍ ഹാര്‍ഡ് കൗറിന്റെ അക്കൗണ്ട് നീക്കം ചെയ്ത് ട്വിറ്റര്‍. 2 മിനിറ്റും 20 സെക്കന്റും ഉള്ള വീഡിയോയില്‍ റാപ്പര്‍ ഖലിസ്ഥാന്‍ മുന്നേറ്റത്തെ പിന്തുണച്ചാണ് സംസാരിച്ചത്.

വീഡിയോ ട്വിറ്ററില്‍ വൈറലായിരുന്നു. പഞ്ചാബിലെ നിരവധി സിഖ് ഗ്രൂപ്പുകള്‍ ഖലിസ്ഥാന്‍ എന്ന പേരില്‍ പുതിയ സിഖ് രാജ്യം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നതിന് പിന്നാലെയാണ് പോസ്റ്റ്.

മുമ്പ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെതിരേയും സംസാരിച്ചതിന്റെ പേരില്‍ രാപ്പറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Other News in this category4malayalees Recommends