ട്രംപ് ആരാണ്, ഈ ലോകത്തിന്റെ പോലീസോ ; കശ്മീര്‍ വിഷയത്തില്‍ ട്രംപിനെ വിളിച്ച് പരാതിപ്പെടേണ്ട കാര്യം മോദിയ്ക്കുണ്ടോ ? മോദി ട്രംപ് സംഭാഷണത്തെ വിമര്‍ശിച്ച് ഒവൈസി

ട്രംപ് ആരാണ്, ഈ ലോകത്തിന്റെ പോലീസോ ; കശ്മീര്‍ വിഷയത്തില്‍ ട്രംപിനെ വിളിച്ച് പരാതിപ്പെടേണ്ട കാര്യം മോദിയ്ക്കുണ്ടോ ? മോദി ട്രംപ് സംഭാഷണത്തെ വിമര്‍ശിച്ച് ഒവൈസി
കശ്മീര്‍ പ്രശ്‌നത്തില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഒവൈസി. യു.എസ് പ്രസിഡന്റുമായി കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനുള്ള മോദിയുടെ തീരുമാനം അങ്ങേയറ്റം വേദനിപ്പിച്ചുവെന്ന് ഒവൈസി പറഞ്ഞു.

പ്രധാനമന്ത്രി മോദി ട്രംപിനെ ഫോണില്‍ വിളിച്ച് ഉഭയകക്ഷി പ്രശ്‌നമായി ഈ വിഷയം ചര്‍ച്ച ചെയ്തത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. മോദിയുടെ ഈ നടപടി ട്രംപ് നേരത്തെ അവകാശപ്പെട്ട കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതാണ്. ഇതൊരു ഉഭയകക്ഷി പ്രശ്‌നമാണ്, ഒരു മൂന്നാം കക്ഷിയെയും ഇതില്‍ ഇടപെടാന്‍ അനുവദിക്കില്ല ഒവൈസി പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ട്രംപ് ആരാണ് ലോക പോലീസോ അല്ലെങ്കില്‍ 'ചൗധരി' ആണോ എന്നായിരുന്നു ഉവൈസിയുടെ ചോദ്യം.

ഫോണില്‍ വിളിച്ച് മോദി ട്രംപിനോട് പരാതി പറഞ്ഞിരിക്കുന്നു. ഈ വിഷയത്തില്‍ ഇടപെടാന്‍ ട്രംപ് ആരാണ് ? ഈ ലോകത്തിന്റെ പൊലീസോ കശ്മീര്‍ ഉഭയകക്ഷി പ്രശ്‌നമാണെന്ന് ഞങ്ങള്‍ എല്ലായിടത്തും പറയുന്ന കാര്യമാണ്. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടാണ് ഉള്ളത്. അപ്പോള്‍ പിന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് അതിനെക്കുറിച്ച് പരാതിപ്പെടേണ്ട ആവശ്യം മോദിക്കുണ്ടോ? ഒവൈസി ചോദിച്ചു.

Other News in this category4malayalees Recommends