പാര്‍ട്ടി നേതാക്കളിലും അണികളിലും സുഖിമാന്‍മാര്‍; സംഘടനാകാര്യങ്ങളില്‍ സഖാക്കളുടെ ശ്രദ്ധകുറയുന്നു; സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശനം

പാര്‍ട്ടി നേതാക്കളിലും അണികളിലും സുഖിമാന്‍മാര്‍;  സംഘടനാകാര്യങ്ങളില്‍ സഖാക്കളുടെ ശ്രദ്ധകുറയുന്നു; സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശനം

പാര്‍ട്ടി നേതാക്കളിലും അണികളിലും സുഖിമാന്‍മാരെന്ന് സി.പി.എം. സംഘടനാകാര്യങ്ങളില്‍ സഖാക്കളുടെ ശ്രദ്ധകുറയുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. രാഷ്ട്രീയമായി നേരിടുന്ന വെല്ലുവിളി നേതാക്കള്‍ മനസിലാക്കണമെന്നും സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തിയ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് സംസ്ഥാനകമ്മിറ്റിയില്‍ അവതരിപ്പിച്ചു.


തെറ്റുതിരുത്തലിന്റെ ഭാഗമായുള്ള പാര്‍ട്ടി രേഖ സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുകയാണ്. അടിത്തറ തകരാതിരിക്കാന്‍ സമഗ്രനിര്‍ദേശങ്ങളുമായുള്ള കരട് പാര്‍ട്ടി രേഖക്ക് ഇന്നലെ സി.പി.എം സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കിയിരുന്നു.

സംഘടനാ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നേതൃത്വം ഇച്ഛാശക്തി കാണിക്കണമെന്ന് രേഖ നിര്‍ദേശിക്കുന്നു. നേതാക്കളുടെ പ്രവര്‍ത്തന പ്രസംഗ ശൈലികള്‍ മാറ്റണം. ബ്രാഞ്ച് തലം മുതല്‍ സംസ്ഥാനതലം വരെ നേതാക്കള്‍ ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കരുത്. ഓരോ പാര്‍ട്ടിയോഗങ്ങളും ക്ലാസുകളും ജനകീയ അടിത്തറ തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാകണമെന്നും രേഖയില്‍ നിര്‍ദേശമുണ്ട്

Other News in this category4malayalees Recommends