കാമുകിയെ ഉള്ളിലിരുത്തി കാര്‍ ചെളിയില്‍ പൊതിഞ്ഞു ; 20 കാരന്‍ അറസ്റ്റിലായി

കാമുകിയെ ഉള്ളിലിരുത്തി കാര്‍ ചെളിയില്‍ പൊതിഞ്ഞു ; 20 കാരന്‍ അറസ്റ്റിലായി
കാമുകി വന്ന കാര്‍ ചെളികൂമ്പാരത്തില്‍ പൊതിഞ്ഞ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. അമേരിക്കയിലെ ഫ്‌ളാറിഡയിലാണ് സംഭവം. കാമുകിയെ ഉള്ളിലിരുത്തിയാണ് 20 കാരനായ ഹണ്ടര്‍ മില്‍ കാറിന് മുകളില്‍ ചെളി പൊതിഞ്ഞത്.

സംസാരിക്കാനായി തന്റെ ഓഫീസിന് അടുത്തേക്ക് വരാന്‍ ഗില്‍ കാമുകിയോട് ആവശ്യപ്പെട്ടു. മറ്റാരുടേയോ വാഹനമോടിച്ചാണ് പെണ്‍കുട്ടിയെത്തിയത്. സംസാരത്തിനിടെ ചോദ്യത്തിന് മറുപടി നല്‍കാത്തതിനാല്‍ പ്രകോപിതനായാണ് 20 കാരന്റെ ക്രൂരത.

കാറിന്റെ ഡ്രൈവര്‍ സീറ്റിന് മുകളിലായി ഇയാള്‍ ചെളി വാരി പൊതിഞ്ഞു. പെണ്‍കുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും കാറിന് കേടുസംഭവിച്ചിട്ടുണ്ട്. ക്രിമിനല്‍ കുറ്റം ചുമത്തിയാണ് ഗില്ലിനെ അറസ്റ്റ് ചെയ്തത്.

Other News in this category4malayalees Recommends