യുകെയിലെയും ഇറാനിലെയും ഗവേഷകരുടെ പഠനഫലം നിര്‍ണായകം; പോളിപില്‍ കഴിക്കുന്നതിലൂടെ ഹാര്‍ട്ട് അറ്റാക്കും സ്‌ട്രോക്‌സും വെട്ടിക്കുറയ്ക്കാനാകും; മോശം കൊളസ്‌ട്രോളിനെ കുറയ്ക്കുന്ന ഔഷധം രക്തസമ്മര്‍ദത്തെയും പ്രതിരോധിക്കും

യുകെയിലെയും ഇറാനിലെയും ഗവേഷകരുടെ പഠനഫലം നിര്‍ണായകം; പോളിപില്‍ കഴിക്കുന്നതിലൂടെ  ഹാര്‍ട്ട് അറ്റാക്കും സ്‌ട്രോക്‌സും വെട്ടിക്കുറയ്ക്കാനാകും; മോശം കൊളസ്‌ട്രോളിനെ കുറയ്ക്കുന്ന ഔഷധം രക്തസമ്മര്‍ദത്തെയും പ്രതിരോധിക്കും
നാല് മെഡിസിനുകള്‍ അടങ്ങിയ പില്‍ ആയ പോളിപില്‍ കഴിക്കുന്നതിലൂടെ ഹാര്‍ട്ട് അറ്റാക്കും സ്‌ട്രോക്‌സും വെട്ടിക്കുറയ്ക്കാനാകുമെന്നാണ് ഏറ്റവും പുതിയൊരു പഠനം വെളിപ്പെടുത്തുന്നത്. ബ്ലഡ് തിന്നിംഗ് ആസ്പിരിന്‍, കൊളസ്‌ട്രോള്‍ ലോവറിംഗ് സ്റ്റാറ്റിന്‍, രക്തസമ്മര്‍ദം കുറയ്ക്കുന്നതിനുള്ള രണ്ട് മരുന്നുകള്‍ എന്നിവയാണീ പില്ലില്‍ അടങ്ങിയിരിക്കുന്നത്. ഈ ഗുളിക കഴിക്കുന്നത് കൊണ്ട് ഗുണപരമായ കടുത്ത സ്വാധീനമുണ്ടാക്കുന്നുവെന്നും എന്നാല്‍ ഇതിന് വരുന്ന ചെലവ് ദിവസത്തില്‍ ഏതാനും പെന്നികള്‍ മാത്രമാണെന്നും യുകെയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള ഗവേഷകര്‍ കണ്ടെത്തിയിട്ടുമുണ്ട്.

ദരിദ്രരാജ്യങ്ങളിലുളളവര്‍ക്ക് ഒരു പ്രത്യേക പ്രായം വരെ ഈ ഗുളിക നല്‍കുന്നതിലൂടെ മേല്‍പ്പറഞ്ഞ അസുഖങ്ങള്‍ കുറയ്ക്കാനാവുമെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ഇവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് രോഗികള്‍ക്ക് നല്‍കാന്‍ ഈ ഗുളികയല്ലാതെ മറ്റ് അധികം ഓപ്ഷനുകളില്ലെന്നും ഗവേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. ലോകമാകമാനമുള്ള മരണങ്ങള്‍ക്ക് ഏറ്റവും വലിയ രണ്ട് കാരണങ്ങളാണ് കൊറോണറി ഹൃദ്രോഗവും സ്‌ട്രോക്കും. ഇവ കാരണം വര്‍ഷത്തില്‍ ലോകമാകമാനം 15 മില്യണ്‍ പേരാണ് മരിക്കുന്നത്.

പുകവലി, പൊണ്ണത്തടി, വ്യായാമക്കുറവ് തുടങ്ങിയവയാണ് ഹൃദയത്തിന്റെ ആരോഗ്യം മോശമാകുന്നതിന് പ്രധാനപ്പെട്ട കാരണങ്ങളായി വര്‍ത്തിക്കുന്നത്. ഇറാനിലെ നൂറിലധികം ഗ്രാമങ്ങളിലെ 6800ഓളം പേരെ ഉള്‍പ്പെടുത്തിയാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തി പഠനഫലം ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ പകുതിയോളം പേര്‍ക്ക് പോളിപിലും ഉപദേശവും നല്‍കിയവരായിരുന്നു. ബാക്കി പകുതി പേര്‍ക്ക് വെറും ഉപദേശം മാത്രമായിരുന്നു നല്‍കിയത്. ഇവരുടെ ഹൃദയാരോഗ്യത്തെ താരതമ്യം ചെയ്താണ് ഈ പഠനം നടത്തിയിരിക്കുന്നത്.

ഇത് പ്രകാരം പില്‍സ് നല്‍കിയ 3421 പേരില്‍ 202 പേര്‍ക്ക് മാത്രമാണ് അഞ്ച് വര്‍ഷത്തിന് ശേഷം ഹൃദയാഘാതവും സ്‌ട്രോക്കുമുണ്ടായിരിക്കുന്നത്. എന്നാല്‍ പില്‍സ് നല്‍കാത്ത 3417 പേരില്‍ 301 പേര്‍ക്കാണ് ഈ ബുദ്ധിമുട്ടുകളുണ്ടായിരിക്കുന്നത്.പോളിപില്‍ കഴിക്കുന്നതിലൂടെ മോശം കൊളസ്‌ട്രോളിന്റെ അളവില്‍ ഗണ്യമായ കുറവ് വരുത്താന്‍ സാധിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ഇവരില്‍ ബ്ലഡ് പ്രഷറിന് മോശം ഫലമുണ്ടാക്കാന്‍ വളരെ കുറച്ച് മാത്രമേ സാധിക്കുന്നുള്ളുവെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

Other News in this category4malayalees Recommends