ഭീകരവാദവും കള്ളപ്പണം വെളുപ്പിക്കലും തടയാനുള്ള ശ്രമങ്ങളില്‍ വീഴ്ച വരുത്തി; പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ആഗോള ധനകാര്യ നിരീക്ഷകരായ എഫ്എടിഎഫ്

ഭീകരവാദവും കള്ളപ്പണം വെളുപ്പിക്കലും തടയാനുള്ള ശ്രമങ്ങളില്‍ വീഴ്ച വരുത്തി; പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ആഗോള ധനകാര്യ നിരീക്ഷകരായ എഫ്എടിഎഫ്

അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാന് വീണ്ടും തിരിച്ചടി. ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ പാകിസ്ഥാനെ ആഗോള ധനകാര്യ നിരീക്ഷകരായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഏഷ്യ-പസഫിക് ഡിവിഷന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഭീകരവാദത്തിനെതിരെയും കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുമുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളില്‍ നിരവധി വീഴ്ചകള്‍ സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.


എഫ്എടിഎഫിന്റെ 27-പോയിന്റ് കര്‍മപദ്ധതിയില്‍ 15 മാസത്തെ കാലാവധി ഒക്ടോബറില്‍ അവസാനിക്കുന്നതിന് മുമ്പ് കരിമ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിനായി പാകിസ്ഥാന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രാജ്യത്തെ ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത് അവസാനിപ്പിക്കാന്‍ ഈ വര്‍ഷം മെയ് വരെ പാകിസ്ഥാന് എഫ്എടിഎഫ് സമയം നല്‍കിയിരുന്നു. ഇത് നടപ്പായിട്ടില്ലെന്ന് എഫ്എടിഎഫ് കണ്ടെത്തി. മുന്നോട്ടുവച്ച 40 മാനദണ്ഡങ്ങളില്‍ 38ഉം പാലിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് എഫ്എടിഎഫ് എത്തിയത്.

ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തികസഹായം തടയാനും കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയാണ് എഫ്എടിഎഫ്.

Other News in this category4malayalees Recommends