ഇക്കുറിയും ഭാരതാംബയായി അനുശ്രീ ; രാഷ്ട്രീയം കാണല്ലേയെന്ന് താരം

ഇക്കുറിയും ഭാരതാംബയായി അനുശ്രീ ; രാഷ്ട്രീയം കാണല്ലേയെന്ന് താരം
ബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷങ്ങളില്‍ പങ്കെടുത്ത് സിനിമാ താരം അനുശ്രീ . ജന്മനാടായ കമുകും ചേരിയില്‍ നടന്ന ആഘോഷ പരിപാടികളിലാണ് അനുശ്രീ പങ്കെടുത്തത് . ഭാരതാംബയായി വേഷമിട്ട് ഘോഷയാത്രയിലും അനുശ്രീ പങ്കെടുത്തു. ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയവുമില്ലെന്നും തന്റെ നാടിന്റെ ആഘോഷത്തില്‍ ഭാഗമാവുകയാണെന്നും അനുശ്രീ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

ഇത്തവണ ഭാരതാംബയായാണ് താരം എത്തിയത് . പിറന്ന നാടിന്റെ ആഘോഷങ്ങളില്‍ ഒത്തൊരുമിച്ച് നില്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അനുശ്രീ പറഞ്ഞു .

പത്തനാപുരം കമുംകചേരി തിരുവിളങ്ങോനപ്പന്‍ ബാലഗോകുലത്തിന്ററെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയിലാണ് അനുശ്രീ പങ്കെടുത്തത്. സിനിമാ തിരക്കുകള്‍ക്കിടയിലും എല്ലാ അഷ്ടമി രോഹിണി ആഘോഷങ്ങളിലും പങ്കെടുക്കാന്‍ അനുശ്രീ എത്താറുണ്ട് .


Other News in this category



4malayalees Recommends