നോ-ഡീല്‍ ബ്രക്‌സിറ്റിനെ തുടര്‍ന്ന് യുകെയില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള ഏറ്റവും അപകടകരമായ സാമ്പത്തികമാന്ദ്യം; പണപ്പെരുപ്പവും രൂക്ഷമാകും; കടുത്ത മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍;പ്രതിസന്ധിയെ നേരിടാന്‍ പലിശനിരക്ക് കുറയ്ക്കുമെന്ന് കാര്‍നെ

നോ-ഡീല്‍ ബ്രക്‌സിറ്റിനെ തുടര്‍ന്ന് യുകെയില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള ഏറ്റവും അപകടകരമായ സാമ്പത്തികമാന്ദ്യം; പണപ്പെരുപ്പവും രൂക്ഷമാകും; കടുത്ത മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍;പ്രതിസന്ധിയെ നേരിടാന്‍ പലിശനിരക്ക് കുറയ്ക്കുമെന്ന്  കാര്‍നെ
നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പിലാകുന്നതോടെ യുകെ നൂറ് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും അപകടകരമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പ് കുത്തുമെന്ന ഭയാനകമായ മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക് കാര്‍നെ രംഗത്തെത്തി.ഇതിന് പുറമെ അത്തരമൊരു സാഹചര്യത്തില്‍ പണപ്പെരുപ്പവും രൂക്ഷമാകുമെന്നും ഇത്തരം പ്രതിസന്ധികളെ നേരിടുന്നതിനായി പലിശനിരക്ക് കുറയ്ക്കുമെന്നും കാര്‍നെ പറയുന്നു.

ബ്രസല്‍സില്‍ നിന്നും വീണ്ടുമൊരു ഡീല്‍ നേടിയെടുക്കുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കിണഞ്ഞ് പരിശ്രമിക്കുകയും അതിനുള്ള നേരിയ സാധ്യത തെൡയുകയും ചെയ്ത സാഹചര്യത്തില്‍ വ്യാഴാഴ്ച പൗണ്ട് വിലയില്‍ അല്‍പം വര്‍ധനവുണ്ടായെങ്കിലും അതു കൊണ്ടൊന്നും ആശ്വസിക്കേണ്ടെന്നാണ് കാര്‍നെയുടെ മുന്നറിയിപ്പ് താക്കീതേകുന്നത്.വ്യോമിംഗിലെ ജാക്ക്സന്‍ ഹോളെയില്‍ സെന്‍ട്രല്‍ ബാങ്കര്‍മാരുടെ വാര്‍ഷിക കൂട്ടായ്മയില്‍ വച്ചാണ് കാര്‍നെ ഞെട്ടിപ്പിക്കുന്ന പ്രവചനം നടത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയും യൂറോപ്യന്‍ യൂണിയന്‍ നേതൃത്വവും ഒരു കരാറിലെത്താതെ യുകെ യൂണിയന്‍ വിട്ട് പോകുന്ന സാഹചര്യത്തില്‍ സംജാതമാകുന്ന കടുത്ത പ്രതിസന്ധികളുടെ ആഘാതം കുറയ്ക്കുന്നതിനായി അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുക മാത്രമേ വഴിയുളളുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.ഇതിലൂടെ ചെലവിടലിനെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ ഇളവ് വരുത്താനാവുമോയെന്ന കാര്യമാണ് അദ്ദേഹം പരിഗണിച്ച് വരുന്നത്.

യാതൊരു കരാറുമില്ലാതെ യുകെ യൂണിയനില്‍ നിന്നും വിടപറയുന്നതിന്റെ ഫലമായി പൗണ്ട് വില കുറയുന്നതിന്റെ ഫലമായി പണപ്പെരുപ്പമുണ്ടാവുകയും അത് രാജ്യത്തെ വ്യവസായങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ദോഷം ചെയ്യുമെന്നും കാര്‍നെ താക്കീതേകുന്നു. കരാറില്ലാതെ യുകെ യൂണിയനോട് വിട പറഞ്ഞാല്‍ ട്രാന്‍സിഷന്‍ പിരിയഡുണ്ടാവില്ലെന്നും തല്‍ഫലമായി കറന്‍സി വില താഴോട്ട് പോകുമെന്നും ഇത് നാണ്യപ്പെരുപ്പത്തിന് ഇടയാക്കുമെന്നുമാണ് കാര്‍നെ പുതിയ മുന്നറിയിപ്പിലൂടെ ആവര്‍ത്തിച്ചിരിക്കുന്നത്.2020 ജനുവരിയില്‍ കാര്‍നെ ഗവര്‍ണര്‍ പദവിയില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഈ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നതെന്നതും നിര്‍ണായകമാണ്.

Other News in this category4malayalees Recommends