ഒരു ആക്ഷന്‍ സീനിന് വേണ്ടിവന്നത് 37 കാറുകളും അഞ്ച് ട്രക്കുകളും ; സാഹോ വിശേഷങ്ങളിങ്ങനെ

ഒരു ആക്ഷന്‍ സീനിന് വേണ്ടിവന്നത് 37 കാറുകളും അഞ്ച് ട്രക്കുകളും ; സാഹോ വിശേഷങ്ങളിങ്ങനെ
ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനായി തിയേറ്ററുകളിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം സാഹോ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സുജീത്ത് ഒരുക്കിയ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത് എങ്ങനെ എന്നാണ് വീഡിയോയില്‍ കാണിക്കുന്നത്.

37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരൊറ്റ ആക്ഷന്‍ സീനിനുവേണ്ടി ചെലവിട്ടത്. സാബു സിറില്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. സിനിമയ്ക്കായി അദ്ദേഹം പ്രത്യേക ട്രക്കുകളും കാറുകളും സ്വന്തമായി നിര്‍മ്മിക്കുകയായിരുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തിന്റെ കളക്ഷന്‍ 400 കോടി താണ്ടിയിരിക്കുകയാണ്.

Other News in this category4malayalees Recommends