'ഞാന്‍ മൃതദേഹങ്ങള്‍ വെട്ടിമുറിക്കാറുണ്ട്. പക്ഷേ, ചൂട് വിട്ടുമാറാത്ത ദേഹം ഞാന്‍ ഇതുവരെയും കൈകാര്യം ചെയ്തിട്ടില്ല. പക്ഷേ ഞാന്‍ ഇത് ചെയ്യാം' ; സൗദി മാധ്യമപ്രവര്‍ത്തകനായ ഖഷോഗ്ജിയുടെ മരണത്തിന് തൊട്ടു മുന്‍പുള്ള ശബ്ദരേഖ പുറത്ത്

'ഞാന്‍ മൃതദേഹങ്ങള്‍ വെട്ടിമുറിക്കാറുണ്ട്. പക്ഷേ, ചൂട് വിട്ടുമാറാത്ത ദേഹം ഞാന്‍ ഇതുവരെയും കൈകാര്യം ചെയ്തിട്ടില്ല. പക്ഷേ ഞാന്‍ ഇത് ചെയ്യാം' ; സൗദി മാധ്യമപ്രവര്‍ത്തകനായ ഖഷോഗ്ജിയുടെ മരണത്തിന് തൊട്ടു മുന്‍പുള്ള ശബ്ദരേഖ പുറത്ത്

മരണത്തിന് തൊട്ടു മുന്‍പ് ജമാല്‍ ഖഷോഗ്ജിയും കൊലയാളികളും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണ്ണ ശബ്ദരേഖ പുറത്ത്. തുര്‍ക്കി ദിനപത്രമായ 'സബ'യാണ് ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. ശബ്ദരേഖകള്‍ പ്രകാരം വിവാഹത്തിന് മുന്‍പായി ചില രേഖകളെടുക്കാന്‍ വേണ്ടി സൗദി കോണ്‍സുലേറ്റില്‍ എത്തിയ ഖഷോഗ്ജിയെ മുറിയിലേയ്ക്ക് തള്ളിയിടുകയും പിന്നീട് സൗദി ഇന്റലിജന്‍സ് വകുപ്പ് ഉദ്യോഗസ്ഥനായ മാഹെര്‍ അബ്ദുള്ള മുട്രെബുമായി ഇദ്ദേഹം സംസാരിക്കുന്നുമുണ്ട്. തന്നെ കണ്ടില്ലെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മകന് സന്ദേശമെഴുതാനും ഇവര്‍ ആവശ്യപ്പെടുന്നതായി കേള്‍ക്കാം.


മയക്കുമരുന്ന് കുത്തിവയ്ക്കുമ്പോള്‍ 'എനിക്ക് ആത്സ്മയുണ്ട്, ശ്വാസംമുട്ടും' എന്ന് ഖഷോഗ്ജി പറയുന്നു. തുടര്‍ന്നാണ് മൃതദേഹം വെട്ടിമുറിക്കാന്‍ തീരുമാനിക്കുന്നത്. ഖഷോഗ്ജിയുടെ മൃതദേഹം വെട്ടിമുറിക്കുന്നതിന്റെ 30 മിനിട്ടോളം നീണ്ടു നില്‍ക്കുന്ന ശബ്ദവും ഇതിലുണ്ട്. സത്യത്തില്‍ ഞാന്‍ മൃതദേഹങ്ങള്‍ വെട്ടിമുറിക്കാറുണ്ട്. പക്ഷേ, ചൂട് വിട്ടുമാറാത്ത ദേഹം ഞാന്‍ ഇതുവരെയും കൈകാര്യം ചെയ്തിട്ടില്ല. പക്ഷേ ഞാന്‍ ഇത് ചെയ്യാം. മൃതദേഹങ്ങള്‍ വെട്ടിമുറിക്കുമ്പോള്‍ ഞാന്‍ സാധാരണയായി ഹെസെറ്റ് വയ്ക്കാറുണ്ട്. വെട്ടിമുറിച്ച ശേഷം നിങ്ങള്‍ ഇത് സ്യൂട്ട്കേസിലാക്കി പുറത്ത് കൊണ്ടുപോകണമെന്നും ഡോക്ടര്‍ പറയുന്നു

Other News in this category4malayalees Recommends