ലോകത്തിലെ ഏറ്റവും വലിയ എണ്ണ പ്ലാന്റുകളിലൊന്നായ സൗദി അരാംകോയുടെ പ്ലാന്റുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം

ലോകത്തിലെ ഏറ്റവും വലിയ എണ്ണ പ്ലാന്റുകളിലൊന്നായ സൗദി അരാംകോയുടെ പ്ലാന്റുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം
ലോകത്തിലെ ഏറ്റവും വലിയ എണ്ണ പ്ലാന്റുകളിലൊന്നായ സൗദി അരാംകോയുടെ പ്ലാന്റുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്ലാന്റുകള്‍ക്ക് നേരെ ആക്രമണം നടന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്

അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ പ്രദേശത്ത് തീ പടര്‍ന്നു പിടിച്ചു. വ്യാവസായിക മേഖലയിലെ അഗ്‌നിശമന സേന തീയണക്കാന്‍ ശ്രമിക്കുന്നതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യെമന്‍ ഹൂതി വിമതര്‍ നേരത്തെ സൗദിയെ ആക്രമിച്ചിരുന്നു. എന്നാല്‍, ഇന്ന് പുലര്‍ച്ചയോടെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തില്‍ ആരെങ്കിലും മരിച്ചതായോ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ സൂചന ലഭിച്ചിട്ടില്ല. തീ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്. ആരാംകോയും സര്‍ക്കാരും ഇത് വരെ ആക്രമണം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല.

Other News in this category4malayalees Recommends