18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ഒരു ക്ലോസറ്റ്! ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വച്ച സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി; മോഷ്ടാക്കളെ കണ്ടെത്താനാകാതെ പോലീസ്; ക്ലോസറ്റിന്റെ മൂല്യം 1 മില്യണ്‍ പൗണ്ട്

18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ഒരു ക്ലോസറ്റ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ ഇത് പ്രദര്‍ശനത്തിന് വച്ചിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്ന് ഈ ക്ലോസറ്റ് മോഷണം പോയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ബ്ലെന്‍ഹെയിം കൊട്ടാരം തന്നെയാണ് മോഷണവുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടിരിക്കുന്നത്.

ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്റെ 'വിക്ടറി ഈസ് നോട്ട് ആന്‍ ഓപ്ഷന്‍' എന്ന് പേരിട്ട പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സ്വര്‍ണ ക്ലോസറ്റ് കാണാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയത്. വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വെളുപ്പിന് 4.57 നാണ് തേംസ് വാലി പൊലീസിന് ക്ലോസ്റ്റ് മോഷണം പോയെന്ന പരാതി ലഭിക്കുന്നത്. 4.50-തിന് മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ നിന്നും പുറത്തു കടന്നതായാണ് വിവരം. ക്ലോസറ്റ് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Other News in this category4malayalees Recommends