സൗദി ഭീകരാക്രമണം; ഇന്ത്യയെ ബാധിക്കില്ലെന്ന് എണ്ണ ഭീമനായ അരാംകോയുടെ ഉറപ്പ്; ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡ് ഓയിലില്‍ കുറവ് വരുത്തില്ലെന്നും കമ്പനി

സൗദി ഭീകരാക്രമണം; ഇന്ത്യയെ ബാധിക്കില്ലെന്ന്  എണ്ണ ഭീമനായ അരാംകോയുടെ ഉറപ്പ്; ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡ് ഓയിലില്‍ കുറവ് വരുത്തില്ലെന്നും കമ്പനി

സൗദി അറേബ്യയിലെ എണ്ണപ്പാടങ്ങളിലും ശുദ്ധീകരണ പ്ലാന്റുകളിലും ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണം ഇന്ത്യയെ ബാധിക്കില്ലെന്ന് സൗദി എണ്ണ ഭീമനായ അരാംകോ. ഡ്രോണ്‍ ആക്രമണം മൂലം ലോകത്താകമാനമുള്ള സൗദിയുടെ എണ്ണ വിതരണത്തില്‍ അഞ്ച് ശതമാനത്തിന്റെ കുറവ് സംഭവിച്ചിരുന്നു. എന്നാല്‍ ഈ നഷ്ടം നികത്താന്‍ എണ്ണ ഉത്പാദനം പഴയ നിലയില്‍ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സൗദി അറേബ്യ. വിവിധ രാജ്യങ്ങള്‍ക്ക് വിവിധ ഗ്രേഡിലുള്ള ക്രൂഡ് ഓയിലാണ് സൗദി അറേബ്യ നല്‍കുന്നത്. ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച ഗ്രേഡിലുള്ള ക്രൂഡ് ഓയില്‍ ആയിരിക്കില്ല അരാംകൊ ഇനി നല്‍കുകയെന്നാണ് സൂചന.


സൗദിയില്‍ എണ്ണ ഉല്‍പാദനം പൂര്‍വ്വസ്ഥിതിയിലാവാന്‍ ദിവസങ്ങളോളം എടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.സൗദി അറേബ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണിയില്‍ ഇത് വലിയ പ്രതിഫലനങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Other News in this category4malayalees Recommends