മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനെതിരെ പ്രധാനമന്ത്രി മോദിയ്ക്ക് കത്തയച്ച് കേരളത്തിലെ എംപിമാര്‍

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനെതിരെ പ്രധാനമന്ത്രി മോദിയ്ക്ക് കത്തയച്ച് കേരളത്തിലെ എംപിമാര്‍
സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ എറണാകുളത്തെ മരടിലെ 5 ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍. വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തില്‍ നിന്നുള്ള 17 എം.പി മാര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക് അയച്ചത്.

കത്തിന്റെ പകര്‍പ്പ് കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി വി.മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കും അയച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ഏക ഇടതുപക്ഷ എം.പി എ.എം ആരിഫും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

സ്ഥലത്തില്ലാത്തതിനാല്‍ രാഹുല്‍ ഗാന്ധിയും, വിഷയത്തില്‍ ഭിന്നാഭിപ്രായമുള്ള എന്‍.കെ പ്രേമചന്ദ്രനും ടി.എന്‍ പ്രതാപനും കത്തില്‍ ഒപ്പുവച്ചിട്ടില്ല. ഹൈബി ഈഡന്‍ എം.പി മുന്‍കൈയെടുത്താണ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

Other News in this category4malayalees Recommends